കാര്യവട്ടം ഏകദിനം; ടിക്കറ്റ് വില്‍പ്പന മൂന്നുകോടി കവിഞ്ഞു

0
12

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന മൂന്നുകോടി കവിഞ്ഞു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ക്ഷാമം പരിഹരിക്കാനായി 2000 സീറ്റുകള്‍ കൂടി നീക്കിവെച്ചതായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അപ്പര്‍ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. 500 രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ വില. അപ്പര്‍ ടയര്‍ ഈസ്റ്റ് ബ്ലോക്ക് എഫിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ സംസ്ഥാനത്തെ 2700 അക്ഷയ ഇകേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. പണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കും. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍ക്കില്ല.
1000 (അപ്പര്‍ ടിയര്‍), 2000 ( ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്‌പെഷ്യല്‍ ചെയര്‍) എിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ പേടിഎം വഴിയും ഓണ്‍ലൈന്‍ വഴിയും ലഭിക്കും. സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെ.സി.എ വെബ്‌സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി 2 ടിക്കറ്റ് വാങ്ങുവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റിനുള്ള വൗച്ചര്‍ ലഭിക്കും. സ്‌റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.

ഒരാള്‍ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഒരു ഐഡിയില്‍ നിന്നും ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ.

LEAVE A REPLY

Please enter your comment!
Please enter your name here