തിരൂര്‍: സിറ്റി ജംഗ്ഷനില്‍ പുതിയ റെയില്‍വേ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക തടസ്സം നീങ്ങുന്നു.
പാര്‍ശ്വഭിത്തിക്ക് ബലം പോരാത്തതിനാല്‍ ഈ നിലക്ക് മണ്ണിട്ടുയര്‍ത്തുക സാധ്യമല്ലാത്തതിനാല്‍ ഹോളോ സാങ്കേതിക വിദ്യ പ്രയോഗിക്കുവാന്‍ തീരുമാനിച്ച് പ്ലാന്‍ തയ്യാറാക്കി. ഒരാഴ്ചക്കകം പൊതുമരാമത്ത് വകുപ്പ് തിരൂര്‍ പാലം ഡിവിഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കും. അതനുവദിച്ച് കിട്ടിയിട്ട് വേണം ടെണ്ടര്‍വിളിച്ച് അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാക്കി പാലം തുറക്കണമെങ്കില്‍. ഒരു വര്‍ഷമെങ്കിലുമാകും പാലത്തിലൂടെ വണ്ടിയോടാനെന്ന് ചുരുക്കം. അപ്രോച്ച് റോഡിനായി പാലം പണിയാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വന്‍ തുകയാകുകുന്ന് കണ്ടാണ് ഹോളോ സാങ്കേതിക വിദ്യയില്‍ പ്രശ്‌നം പരിഹരിക്കുവാന്‍ തീരുമാനമായത്. ഈ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി പരീക്ഷിക്കുന്നതും തിരൂരിലാണ്. നഗരത്തില്‍ പണി പൂര്‍ത്തിയായ മൂന്ന് പാലങ്ങളാണ് വര്‍ഷങ്ങളായി സാങ്കേതിക തടസ്സങ്ങളാല്‍ തൂണില്‍ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here