കട്ടപ്പന. കട്ടപ്പന ഡി ഇ ഒ ഓഫീസിന് സമീപത്ത് ബൈക്കിലെത്തിയ മോഷ്ട്ടാവ് വ്യദ്ധയുടെ 2.5 പവന്റ് മാല മോഷ്ട്ടിച്ചു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് പിടികൂടി. നരിയംപാറ കണ്ടാനം കുഴിയില്‍ സെബിന്‍ ചാക്കോ (21) ആണ് പിടിയിലായത്. ഇന്ന് രാവിലെ 9.45 ന് കട്ടപ്പന ഐ റ്റി ഐ കുന്ന് ഇടക്കോത്തു പറമ്പില്‍ നാരയണി (80) സമീപവാസിയുടെ വീട്ടിലേക്ക് പോകും വഴിയാണ് ബൈക്കിലെത്തിയ സെബിന്‍ മാല പൊട്ടിച്ച് കടന്നത്. മാല പൊട്ടിച്ച ശേഷം നാരയണിയെ റോഡില്‍ തള്ളിയിട്ട ശേഷം സെബിന്‍ കടന്നു കളയുകയായിരുന്നു. ഈ സമയം കാറില്‍ എത്തിയ ചവര്‍ണ്ണാനാല്‍ സജി ബൈക്കിന്റ് നമ്പര്‍ മനസിലാക്കി പോലീസില്‍ വിവരം ആറിയിച്ചു.
സംഭവം നടന്ന് ഒരു മണിക്കൂറിനകം പോലീസ് പ്രതിയെ പിടികൂടി. നരിയം പറയിലെ വീട്ടിലെത്തിയ സെബിന്‍ നീല ഷര്‍ട്ട് മാറി കറുപ്പ് ഷര്‍ട്ട് ഇട്ട് പറമ്പില്‍ നില്‍ക്കൂമ്പോഴാണ് പോലീസ് എത്തി പിടികൂടിയത്. സമീപത്തെ പ്ലാവിന്റ് ചൂവട്ടില്‍ കുഴിച്ചിട്ട നിലയില്‍ 2.5 പവന്റ്മാല കണ്ടെത്തി. കൂലി പണികള്‍ക്ക് പോകുന്ന സെബിന്‍ ബൈക്കിന്റ് ഫിനാന്‍സ് അടക്കുന്നതിനായി ആണ് മാല മോഷ്ട്ടിച്ചത് എന്ന് പോലീസിനോട് സമ്മതിച്ചു. മുന്‍പ് മോബൈല്‍ മോഷ്ട്ടിച്ച കേസില്‍ പ്രതിയാണ് സെബിന്‍.. എ എസ് ഐമാരായ ജയിന്‍ പി, ജേക്കബ്, സിബി പി കുര്യന്‍, സിപിഒമാരായ മനോജ് പി സി, സുനില്‍കുമാര്‍ പി എം, നിശാന്ത്, മുജീബ്, സതി ശാന്‍, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here