നീലക്കുറിഞ്ഞി ഇനിയും കാണാം വരൂ മറയൂര്‍ മലനിരകളിലേക്ക്

0
46

മറയൂര്‍. മൂന്നാര്‍ രാജമലയിലും മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ മറ്റിടങ്ങളിലുമെല്ലാം നീലകുറിഞ്ഞി ഭാഗികമായി കരിഞ്ഞു തുടങ്ങിയെങ്കിലും കാന്തല്ലൂര്‍ കുളച്ചിവയല്‍ ആദിവാസികുടിക്കു സമീപം പുത്തന്‍ നീലവസന്തം വീശുകയാണ്. കാന്തല്ലൂര്‍ കുളച്ചിവയല്‍ തുരുപെട്ടി പാറക്കു സമീപമുള്ള റവന്യു ഭൂമികളിലും സ്വകാര്യഭൂമികളിലുമാണ് നീലകുറിഞ്ഞി വ്യാപകമായി ദൃശ്യവിരുന്നൊരിക്കിയിരിക്കുന്നത്. ഒരു വ്യാഴവട്ടത്തിന് ശേഷം മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ തീര്‍ത്ഥമല, വെള്ളിമല, പുതുക്കുടി, കമ്മാളം കുടി, അഞ്ചുനാട്ടാംമ്പാറ തുടങ്ങിയ മലനിരകളില്‍ വ്യാപകമായി നീലകുറിഞ്ഞി പൂത്തെങ്കിലും മിക്ക സ്ഥലങ്ങളിലേക്കും വനംവകുപ്പ് സംരക്ഷണത്തിന്റെ പേരിലും സുരക്ഷയുടെ പേരിലും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പെടുത്തിയിരുന്നു. ഇത് മേഖലയിലേക്ക് നീലക്കുറിഞ്ഞി കാണുവാനായി എത്തിയിരുന്ന വിനോദ സഞ്ചാരികളെ നിരാശപെടുത്തിയിരുന്ന സാഹചര്യത്തിലാണ് യാതൊരു വിലക്കുകളും ഇല്ലാതെ നീലക്കുറിഞ്ഞി കാണുവാന്‍ അവസരമൊരുക്കികൊണ്ട് കുളച്ചുവയല്‍ തുരുപെട്ടി പാറയില്‍ നീലവസന്തംമൊരുങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here