ഫോറസ്റ്റ് വാച്ചറെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

0
9

മൂന്നാര്‍: ഫോറസ്റ്റ് വാച്ചറെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അകലുന്നില്ല.കഴിഞ്ഞ 22 നാണ് ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഫോറസ്റ്റ് വാച്ചറായ ഇടമലക്കുടി പരപ്പയാര്‍ സ്വദേശി കൊളന്തയപ്പനെ അവശനിലയില്‍ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊളന്തയപ്പന്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുമ്പോട്ട് പോകാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.കൊളന്തയപ്പനെ ആരെങ്കിലും ആക്രമിച്ചതാണോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചതാണോ തുടങ്ങിയ ചോദ്യങ്ങളും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.തന്നെ ആരോ ആക്രമിച്ചെന്നും ബോധം നഷ്ടമായതിനാല്‍ മറ്റൊന്നും ഓര്‍മ്മയില്ലെന്നും ആശുപത്രിയില്‍ കഴിയുന്ന കൊളന്തയപ്പന്‍ പറയുന്നത്.ഇടമലക്കുടി സ്വദേശിയായ കൊളന്തയപ്പന്‍ ഇപ്പോള്‍ മറയൂരിലാണ് താമസിക്കുന്നത്. കൊളന്തയപ്പനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെ 24 ന് തലയാറില്‍ വച്ച് കൊളന്തയപ്പനെ കണ്ടെത്തി. ലക്കം ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കുകയും ചെയ്തു.തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എത്തി കൊളന്തയപ്പനെ വീട്ടിലേക്ക് കൊണ്ടു പോയി.ശരീരത്തും മുഖത്തും പരിക്കുകള്‍ കണ്ടതോടെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങവെ തന്നെ ആരോ ആക്രമിച്ചുവെന്നാണ് കൊളന്തയപ്പന്‍ പറയുന്നത്.ഇയാള്‍ സ്ഥിരമായി സഞ്ചരിച്ചിരുന്ന ബൈക്ക് സംഭവ ശേഷം കണ്ടെത്താനാകാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.സംഭവത്തില്‍ കൊളന്തയപ്പന്‍ വ്യക്തമായ മൊഴി നല്‍കിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുവെന്നാണ് പോലീസ് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here