സമരം ശക്തമാക്കാനുറച്ച് ബിജെപി; ശ്രീധരന്‍ പിള്ള ഇന്ന് ഉപവസിക്കും; നവംബര്‍ എട്ടുമുതല്‍ രഥയാത്ര

0
4

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ നീക്കത്തിനെതിരായ സമരം ശക്തമാക്കാനുറച്ച് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഇന്ന് തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഉപവാസ സമരം നടത്തും.
പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഉപവാസം.

രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ശ്രീധരന്‍പിള്ള ഉപവാസം നടത്തുന്നത്. മറ്റ് ജില്ലകളില്‍ എസ്പി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അടുത്ത മാസം എട്ടുമുതല്‍ കാസര്‍കോഡ് മുതല്‍ പമ്പ വരെ രഥ യാത്ര നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here