പത്തനംതിട്ട: താൻ തോൽക്കണമെന്ന് പരസ്യമാ യി പറഞ്ഞ പിതാവിന് മറുപടിയുമായി എ.കെ. ആന്റണിയുടെ മകനും പത്തനംതിട്ട എൻഡിഎ സ്ഥാനാർഥിയുമായ അനിൽ ആന്റണി. 84 വയസുള്ള ആന്റണിയോട് തനിക്ക് ബഹുമാനമാണുള്ളത്. എന്നാൽ സൈന്യത്തെ അവഹഹേളിച്ച യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിക്കായി പഴയ ആഭ്യന്തരമന്ത്രി സംസാരിച്ചതിൽ വിഷമമുണ്ട്.

പാക്കിസ്ഥാന്റെ തീവ്രവാദശ്രമങ്ങളെ വെള്ളപൂശാൻ ശ്രമിച്ച രാജ്യവിരുദ്ധനായ, ചതിയനായ ഒരു എംപിക്ക് വേണ്ടി സംസാരിച്ചത് ജനങ്ങൾ കാണുന്നുണ്ട്. പത്തനംതിട്ടയിൽ താൻ വിജയിക്കും. നരേന്ദ്രമോദി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയാകും.

അപ്പോഴും കോൺഗ്രസിലെ കാലഹരണപ്പെട്ട നേതാക്കൾ സോണിയാ ഗാന്ധിയുടെയും രാഹു ലിന്റെയും കുടുംബത്തിനായി മാത്രം പ്രവർത്തി ക്കുന്നവർ ചന്ദ്രനെ കണ്ട് കുരയ്ക്കുന്ന നായയെ പോലെ കുരച്ചുകൊണ്ടേയിരിക്കുമെന്ന് അനിൽ ആൻ്റണി പരിഹസിച്ചു.

നിലവിൽ ഇന്ത്യയെ നയിക്കാൻ ബിജെപിക്ക് മാത്രമാണ് കഴിയുക. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യ ഒരുപാട് മുന്നോട്ടുപോയി. രാജ്യവിരുദ്ധനയങ്ങളാണ് കോൺഗ്രസിനുള്ളത്. അതിനാലാണ് ജനം അവരെ ദേശീയ രാഷ്ട്രീയത്തിൽ നിന്നും ചവറ്റുകുട്ടയിൽ എറിഞ്ഞത്.

കോൺഗ്രസ് പാർട്ടി വെറുമൊരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന രാജ്യവിരുദ്ധ പാർട്ടിയാണ്. കോൺഗ്രസിനെ രാഹുൽ വളർത്തിവളർത്തി പാതാളത്തിലെത്തിച്ചു. കാലഹരണപ്പെട്ട നേതാക്കളും ചിന്തകളുമാണ് ആപാർട്ടിയിലുള്ളത്.

താൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ സെ ക്രട്ടറിയാണ്, ദേശീയ വക്താവാണ്, ദേശീയ മാനി ഫെസ്‌റ്റോ കമ്മിറ്റിയിലിക്കുന്ന വ്യക്തിയാണ്. 2047ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ പ്രവർത്തിക്കുന്ന കോടിക്കണക്കിന് ബിജെപി പ്രവർത്തകരിൽ ഒരാളാണ്. അങ്ങനെയുള്ള താൻ യതൊരു പ്രസക്തിയുമില്ലാത്ത കോൺഗ്രസിലേക്ക് മടങ്ങില്ലെന്നും അനിൽ പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി പത്തനംതിട്ടയിൽ വികസനം ഉണ്ടായിട്ടില്ല. ധാരാളം യുവതീയുവാക്കൾ ഉള്ള പത്തനംതിട്ടയിൽ ഒരു ഐടി പാർക്കോ ഇൻ ഡസ്ട്രിയൽ പാർക്കൊ ഇല്ല. സ്റ്റാർട്ട് അപ്പുകളൊ കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളൊ ഇല്ല. ഈ വിക സനം ഇല്ലായ്മ‌ മറച്ചുവയ്ക്കാനും ചില തീവ്ര മുസ്‌ലിം ചിന്താഗതിക്കാരുടെ വോട്ടുകൾ നേടാനുമാണ് ആന്റോ ആ്റണി സൈന്യത്തെ അപമാനിച്ചത്. മുമ്പ് പി.ജെ. കുര്യനും മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അനിൽ ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here