വീട്ടമ്മയെ അക്രമിച്ച് മൊബൈല്‍ കവര്‍ന്ന യുവാവ് പിടിയിലായി

0
4

കൊയിലാണ്ടി: വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പിച്ച് മൊബൈല്‍ ഫോണുമായി കടന്ന യുവാവിനെ പൊലീസ് കൊയിലാണ്ടിയില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. പാനൂര്‍ തുവ്വക്കുന്ന മുക്കത്ത് വീട്ടില്‍ അജ്മല്‍ (24) ആണ് പ്രതി. സമാനമായ കേസില്‍ തലശ്ശേരി പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കൊയിലാണ്ടി പൊലീസിന്റെ തന്ത്രപരമായ ഇടപെടലാണ് പ്രതിയെ വലയിലാക്കാന്‍ ഇടയാക്കിയത്.കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു മുന്‍വശം ടോള്‍ ബൂത്തിനു സമീപമുള്ള തൊണ്ണം പുറത്ത് പത്മിനിയെയാണ് ഇയാള്‍ ആക്രമിച്ചത്.സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരിയില്‍ സമാനമായ കേസില്‍ അജ്മല്‍ പിടിയിലാകുന്നത്. അന്വേഷണത്തിലാണ് കൊയിലാണ്ടിയിലെ സംഭവത്തില്‍ ഇയാള്‍ പ്രതിയാണെന്ന് മനസ്സിലായത്.സംഭവം നടന്ന കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപമുള്ള വീട്ടിലും പ്രതി ഭക്ഷണം കഴിച്ച ഹോട്ടലിലും എത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മുഖം മറച്ചാണ് തെളിവെടുപ്പിന് എത്തിച്ചത്. ഐഡന്റിഫിക്കേഷന്‍ പരേഡും പൂര്‍ത്തിയാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here