മലബാറില്‍ തീവണ്ടികള്‍ വൈകിയോടുന്നു; യാത്രക്കാര്‍ വലയുന്നു

0
11

ഇ.ആര്‍ ഉണ്ണി
കോഴിക്കോട്: മാസങ്ങളായി ഷൊര്‍ണൂര്‍ മംഗലാപുരം ലൈനില്‍ തീവണ്ടികള്‍ അകാരണമായി വൈകിയോടുന്നത് പതിവാകുന്നു. പലയിടങ്ങളിലും റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞ് തീവണ്ടികള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നത് യാത്രക്കാര്‍ക്ക് ദുഷകരമാവുന്നു. ഇതിനു പുറമെയാണ് കഴിഞ്ഞ ദിവസം പേരശന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രാവിലെത്തെ തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ എഞ്ചിന്‍ കേടായി മണിക്കൂറുകളോളം കിടന്നത്. ഇതു കാരണം രാവിലെ ജോലിക്കു പോകുന്നവരും വിദ്യാര്‍ത്ഥികളും സമയത്ത് എത്താനാവാതെ വലഞ്ഞു. ഇതിനിടയില്‍ ദീര്‍ഘദൂര തീവണ്ടികള്‍ക്കായി കടന്നു പോകുവാന്‍ മറ്റു പാസഞ്ചര്‍ – എക്‌സ്പ്രസ് വണ്ടികള്‍ പിടിച്ചിടുന്നത്. പാളങ്ങളുടെഡബ്‌ളിംങ്ങും വൈദ്യുതി വല്‍ക്കരണവും നടന്നു കഴിഞ്ഞിട്ടും സമയത്തിന് തീവണ്ടി ഓടിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. ഇത് പുതിയ കാര്യമല്ലെന്നും കഴിഞ്ഞ ആറുമാസത്തിലധികമായി ഈ സ്ഥിതി തുടരുന്നെന്നും ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ട്രെയിന്‍ ട്രാവലേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

പ്രളയത്തിനു ശേഷം അറ്റകുറ്റപണികളുടെ പേര് പറഞ്ഞ് തീവണ്ടികള്‍ അവിടവിടെ സ്റ്റേഷനുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും പിടിച്ചിടുന്നത് കവര്‍ച്ചക്കും പോക്കറ്റടി തുടങ്ങിയവയ്ക്ക് കാരണമാകുന്നതായും യാത്രക്കാര്‍ പരാതിപ്പെട്ടു. സാധാരണക്കാരുടെ യാത്രാപ്രശ്‌നങ്ങളെ തീരെ അവഗണിക്കുകയും ജനറല്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്യുന്ന റെയില്‍വെ സാധാരണക്കാര്‍ക്ക് പാര്‍ക്കിങ്ങിനു പോലും സ്ഥലം നല്‍കാതെ റെയില്‍വെ സ്റ്റേഷന്‍ നിറയെ പരസ്വ കമ്പനികള്‍ക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ക്കൊപ്പം വരുന്നവര്‍ക്കും കൂട്ടാന്‍ വരുന്നവര്‍ക്കു പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ് സ്റ്റേഷനുകളിലുള്ളത്.കഴിഞ്ഞ ദിവസം പേരശ്ശ നൂരില്‍ തൃശൂര്‍-കോഴിേക്കാട് പാസഞ്ചര്‍ കേടായതിനെ തുടര്‍ന്നുണ്ടായ മെല്ലെ പോക്കും വൈകലും ഇന്നും തുടരുകയാണ്. ദീര്‍ഘദൂര വണ്ടികളടക്കം മണിക്കുറുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

പാസഞ്ചര്‍ വണ്ടികള്‍ അകാരണമായി വൈകുമ്പോള്‍ കാത്തു നിന്ന മടുത്ത യാത്രക്കാര്‍ എക്‌സ്പ്രസ് വണ്ടികളില്‍ കയറുമ്പോള്‍ കൂനിന്‍മേല്‍ കുരുവായി ടിടി ഇമാരുടെ പീഡനം. സര്‍ക്കാര്‍ ജീവനക്കാരായസ്ത്രീകളും അധ്യാപന മേഖലയിലുള്ളവരുമായവരോട് ക്രൂരമായ പീഢനവും പിഴയുമാണ് ടിക്കറ്റ് എക്‌സാമിനര്‍മാര്‍ നടത്തുന്നതെന്നും യാത്രക്കാര്‍ പരാതി പറഞ്ഞു.ഇതിനൊന്നും ഉത്തരമില്ലാതെ മലബാറിലെ തീവണ്ടിയാത്രക്കാരുടെ യാത്ര ദുഷ്‌കരമായി തുടരുന്നതില്‍ കേരള ട്രെയിന്‍ ട്രാവലേഴ്‌സ് സംഘടനകള്‍ സമരത്തിന്റെയും പ്രത്യക്ഷ പ്രതിഷേധത്തിന്റെയും വക്കിലാണെന്ന് നേതാക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here