കഞ്ചാവ് സംഘം വീടുകയറി ആക്രമിച്ചു; ഗൃഹനാഥനും ഭാര്യയ്ക്കും മകനും പരുക്ക്

0
6

ഇരിങ്ങാലക്കുട: കഞ്ചാവ് സംഘത്തിന്റെ വീടുകയറിയുള്ള അക്രമണത്തില്‍ കോരഞ്ചേരി നഗറില്‍ കുറുപ്പത്ത് വീട്ടില്‍ അശോകന്‍ (55), ഭാര്യ അമ്മിണി (50), മകന്‍ അജിത്ത് (23) എന്നിവര്‍ക്ക് പരിക്കേറ്റു. രാത്രി 9 ന് കഞ്ചാവ് സംഘം വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഹൃദ് രോഗിയായ അമ്മിണിയുടെ കൈകളില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും തലയ്ക്ക് ബെല്‍റ്റ് കൊണ്ട് തല്ലുകയും ചെയ്തതായി് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശോകനും കുടുംബാംഗങ്ങളും പറഞ്ഞു. അശോകനെ കസേരകൊണ്ട് മര്‍ദ്ദിച്ചപ്പോള്‍ ഭാര്യ അമ്മിണിയെ തലയ്ക്ക് മര്‍ദ്ദിച്ചതായും തടയാന്‍ വന്ന മരുമകള്‍ ഗോപികയുടെ കൈപിടിച്ച് ഞെരിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് പൊറത്തിശ്ശേരി അയ്യപ്പന്‍കാവ് പരിസരത്ത് എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ നിന്നും രക്ഷപ്പെട്ടവരാണ് അക്രമണത്തിന്റെ പിന്നിലെന്ന് സൂചന. എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ പുലര്‍ച്ചെ എക്‌സൈസ് സംഘത്തിന് നേരെയും ആക്രമണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here