കോഴിക്കോട് മെഡിക്കല്‍കോളേജ് കാന്‍സര്‍ ഒ.പി ഇനി ടിസിസിയില്‍

0
33

കോഴിക്കോട്: കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി ഒ.പി മാറ്റം. പുതുതായി നിര്‍മ്മിച്ച ടിസിസി (ടെര്‍ഷറി കാന്‍സര്‍ സെന്റര്‍)യില്‍ ഒ.പി ആരംഭിച്ചത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ സൗകര്യമായി. ക്യാന്‍സര്‍ ചികിത്സ ആരംഭിച്ച കാലം മുതലുള്ള ആവശ്യമാണ് ഇത്. ക്യാന്‍സര്‍ രോഗികള്‍ക്ക് മാത്രമായി ഒ.പി. ഇതോടൊപ്പം ഡെകെയര്‍ കീമോതെറാപ്പി തുടക്കമായി. സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി വിഭാഗങ്ങളും ഈ കെട്ടിടത്തിലേക്ക് മാറും. ഇതിനു പുറമെ ഓങ്കോളജി തിയേറ്ററും വാര്‍ഡും സജ്ജമാക്കിയിട്ടുണ്ട്.

വര്‍ഷത്തില്‍ ശരാശരി ഏഴായിരത്തോളം രോഗികളാണ് നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ തേടിയെത്തുന്നത്. തിരുവനന്തപുരം ആര്‍.സി.സി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്നത് ഇവിടെയാണ്. വയനാട്, മലപ്പുറം, കാസര്‍കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് രോഗികള്‍ പ്രധാനമായി എത്തുന്നത്. ടിസിസിയില്‍ 32 ജീവനക്കാരെ പുതുതായി നിയമിച്ചിട്ടുണ്ട്. എംകെ രാഘവന്‍ എംപി കേന്ദ്രമന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതിയില്‍ അനുവദിച്ച 44.5 കോടി രൂപ ചിലവഴിച്ചാണ് ഡിസിസി നിര്‍മ്മിച്ചത്. പദ്ധതി പ്രകാരം എഴുനില കെട്ടിമാണെങ്കിലും മൂന്ന് നില കെട്ടിടമാണ് നിര്‍മ്മിച്ചത്. അതേസമയം റേഡിയോ തെറാപ്പി വകുപ്പിന് കീഴില്‍ ആവശ്യമായ തസ്തികള്‍ സൃഷ്ടിക്കുകയോ നിയമനം നടത്തുകയോ ചെയ്യാത്തത് ക്യാന്‍സര്‍ രോഗികളെ വലയ്ക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here