ചെങ്ങന്നൂര്‍: റെയില്‍വേ സ്റ്റേഷന് തെക്ക് മാറി മഠത്തുംപടി ജംഗ്ഷനിലെ ആലാ റൂട്ടിലുള്ള റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. മീത്തുംപടി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന ടോറസ് ലോറിയുടെ ഉയര്‍ന്ന കാബിന്‍ ഇരുമ്പു നിര്‍മ്മിത ക്രോസ് ബാര്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രവര്‍ത്തനരഹിതമായ ഗേറ്റ് ഹൈഡ്രോളിക് സംവിധാനത്തില്‍ തുറക്കാന്‍ കഴിയാതെ ആയതാണ് ഇതുവഴിയുള്ള ഗതാഗതത്തിന് തടസ്സമായത്.

ഗേറ്റ്മാന്‍സംഭവം റെയില്‍വേ അധികൃതരെ അറിയിച്ചെങ്കിലും ക്രോസ്ബാറിന്റെ തകരാര്‍ പരിഹരിക്കാനായില്ല .ചെങ്ങന്നൂര്‍- ആലാ- മാവേലിക്കരയിലേക്ക് ഉള്ള പ്രധാന ഗതാഗത മാര്‍ഗ്ഗമാണിത്. ഇതു മൂലം ആലാ നെടു വരം കോട് ഭാഗത്തേക്ക് പോകുന്നതിന് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here