ടാങ്കര്‍ ലോറിയില്‍നിന്നും റബര്‍ പാല്‍ റോഡില്‍ വീണു; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

0
11
ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയ റബര്‍ പാല്‍ റോഡില്‍ വീണത് അഗ്നിശമന സേന വെള്ളം ഒഴിച്ച് വൃത്തിയാക്കുന്നു

ചെങ്ങന്നൂര്‍: ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയ റബര്‍ പാല്‍ അടപ്പ് തുറന്ന് റോഡില്‍ വീണ് കവിഞ്ഞൊഴുകിയത് മൂലം എം സി റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. വഴുക്കലില്‍ പെട്ട നിരവധി ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. ഇന്നലെ വൈകിട്ട് 5.30 ഓടെ എം സി റോഡില്‍ കാരയ്ക്കാട് എസ് എച്ച് വി. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപമാണ് സംഭവം .ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്സ് എത്തി വെള്ളം പമ്പു ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി .

LEAVE A REPLY

Please enter your comment!
Please enter your name here