പന്തളം: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി അയ്യപ്പ ജ്യോതി പ്രയാണ രഥ യാത്ര നടത്താന്‍ തീരുമാനിച്ചതായി പന്തളം കൊട്ടാര നിര്‍വഹക സംഘം പത്രസമ്മേളനത്തില്‍ അറിയിച്ചു. അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വര്‍മ്മയുടെയും സെക്രട്ടറി നാരായണ വര്‍മ്മയുടെയും നേതൃത്വത്തില്‍ ക്ഷേത്ര ആചാര സംരക്ഷണ സമിതി, ശബരിമല കര്‍മ്മസമിതി തുടങ്ങിവിവിധ ഹൈന്ദവ സംഘടനകളും കൂടി സംയുക്തമായി സംഘടിക്കുന്ന രഥയാത്ര നവംബര്‍ 9 മുതല്‍ 12 വരെ ആണ്.

ശബരിമലയുമായി ബന്ധപ്പെട്ട നാല് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. നവംബര്‍ 9 ന് രാവിലെ റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് നവംബര്‍ 12 ന് വൈകിട്ട് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും. രഥയാത്ര നടക്കുന്ന എല്ലാ ദിവസവും സമാപന സ്ഥലത്ത് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സമ്മേളനങ്ങളില്‍ സന്യാസി ശ്രേഷ്ഠന്‍മാര്‍, അദ്ധ്യാത്മിക സംഘടനാ നേതാക്കള്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പങ്കെടുക്കും.
അയ്യപ്പ ജ്യോതി പ്രയാണം ഒന്നാം ദിവസമായ നവംബര്‍ 9 ന് രാവിലെ 8ന് പെരുനാട് കക്കാട്ട് കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മാടമണ്‍,ചെറുകാവ്,തോട്ടമണ്‍കാവ് ,റാന്നി ടൗണ്‍,മക്കപ്പുഴ,പ്‌ളാച്ചേരി,മുക്കട,എരുമേലി, വരിക്കത്തോട്,ചിറക്കടവ് മൂന്നാം മൈല്‍, ചെറുവള്ളി ക്ഷേത്രം,ചിറക്കടവ്,പൊന്‍കുന്നം കൊടുങ്ങൂര്‍,പുളിക്കല്‍കവല,പാമ്പാടി,വെള്ളൂര്‍,
മണര്‍കാട് ക്ഷേത്രം,അമയന്നൂര്‍,അയര്‍കുന്നം,
കിടങ്ങൂര്‍ വഴി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും രണ്ടാം ദിവസം നവംബര്‍ 10 ന്
കുമാരനല്ലൂര്‍ ദേവി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച്
നാഗമ്പടം ശിവക്ഷേത്രം,തിരുനക്കര,
പള്ളിപ്പുറത്ത്കാവ്,പൊന്‍കുന്നത്ത്കാവ്, പാക്കില്‍ ശാസ്താക്ഷേത്രം,വാഴപ്പള്ളി
,പെരുന്നതൃക്കണ്ണപുരം,തിരുവല്ല മുത്തൂര്‍ ആല്‍ത്തറ,ശ്രീവല്ലഭക്ഷേത്രം,പൊടിയാടി ജംക്ഷന്‍, ചക്കുളത്ത്കാവ്,തകഴി ധര്‍മ്മശാസ്താക്ഷേത്രം, അമ്പലപ്പുഴ,പുറക്കാട്,ഹരിപ്പാട്, നങ്ങ്യാര്‍കുളങ്ങര,തട്ടാരമ്പലം സരസ്വതിക്ഷേത്രം,കണ്ടിയൂര്‍ മഹാദേവക്ഷേത്രം,
മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രം,കാട്ടുവള്ളില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം വഴി ചെട്ടികുളങ്ങരയില്‍ സമാപിക്കും.മൂന്നാം ദിവസമായ നവംബര്‍ 11 ന് കായംകുളം പുതിയിടത്ത് നിന്നും ആരംഭിച്ച് ഓച്ചിറ ,കുറക്കാവ്, ചെറുമണ്ണില്‍,വെട്ടിക്കോട്,മുതുക്കാട്ടുകര ദേവിക്ഷേത്രം,പടനിലം,നൂറനാട്,പെരിങ്ങനാട് തൃച്ചേന്ദമംഗലം,അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രം, ഏഴംകുളം ദേവിക്ഷേത്രം,ഏനാത്ത്,പട്ടാഴി, താമരക്കുടി,മൈലം,കൊട്ടാരക്കരയില്‍ സമാപിക്കും.നാലാം ദിവസമായ നവംബര്‍ 12 ന്
വെട്ടിക്കവലയില്‍ നിന്നും ആരംഭിച്ച് കുന്നിക്കോട് ആവണീശ്വരം,പത്തനാപുരം,കലഞ്ഞൂര്‍ മഹാദേവക്ഷേത്രം,കൂടല്‍ ദേവിക്ഷേത്രം, കോന്നിമഠത്തില്‍ക്കാവ്,ഇളകൊള്ളൂര്‍ ശിവക്ഷേത്രം,ഇളകൊള്ളൂര്‍ മഹാവിഷ്ണു ക്ഷേത്രം,പുളിമുക്ക്,കുമ്പഴ,പത്തനംതിട്ട,ഓമല്ലൂര്‍, കൈപ്പട്ടൂര്‍,തട്ടഒരിപ്പുറം,പെരുമ്പുളിക്കല്‍, കുരമ്പാല,മെഡിക്കല്‍ മിഷന്‍ ജംക്ഷന്‍,പന്തളം നവരാത്രിമണ്ഡപം വഴി മണികണ്ഠനാല്‍ത്തറയില്‍ സമാപിക്കും. പത്രസമ്മേളനത്തില്‍ കൊട്ടാരം നിര്‍വ്വാഹക സംഘം രക്ഷാധികാരി പി രാമവര്‍മ്മരാജ, സെക്രട്ടറി നാരായണ വര്‍മ്മ, ട്രഷറര്‍ ദീപാ വര്‍മ്മ, എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here