സഞ്ചാരികളുടെ വരവ് കൂടി പൊന്മുടിയില്‍ മാലിന്യ പ്രശ്‌നം രൂക്ഷമാകുന്നു

0
167

രാജാക്കാട്: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി എക്കോപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ മാലിന്യ പ്രശ്‌നവും രൂക്ഷമാകുന്നു.
കൃത്യമായി മാലിന്യം നിക്ഷേപിക്കുന്നതിനും അവ നീക്കം ചെയ്യുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പ്രകൃതി മനോഹാരിത കൊണ്ട് സമ്പന്നമായ പൊന്മുടിയിലേയ്ക്ക് അനുദിനം നൂറ്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ് മാലിന്യ പ്രശ്‌നം. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ഒരു വെയിസ്റ്റ് ബിന്‍ മാത്രമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇത് നിറഞ്ഞ് കിടുക്കുകയാണ്.
മാത്രവുമല്ല വനമേഖലയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വന്‍ തോതില്‍ കുന്നുകൂടുന്നു. മഴ പെയ്യുന്ന സമയത്ത് ഇവ എല്ലാം ഒഴുകിയെത്തുന്നത് പൊന്മുടി ജലാശയത്തിലേയ്ക്കും.

ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയാണെങ്കിലും ഇവിടെ വനവല്‍ക്കരണത്തിന്റെ ഭാഗമായി മരങ്ങള്‍ നട്ടുപിടിപ്പിച്ചത് വനംവകുപ്പാണ് അതകൊണ്ട് തന്നെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഇരുവകുപ്പുകളമായി തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. കൊന്നത്തടി പഞ്ചായത്തും ഇക്കാര്യത്തില്‍ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്തുന്നുമില്ല. മാലിന്യം നീക്കം ചെയ്യുന്നതിനും പൊന്മുടി വനമേഖലയുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

പൊന്മുടി ഡാം കെട്ടുമുതല്‍ എക്കോ പോയിന്റ് വരെയള്ള വഴിയരുകുകളിലും ടൂറിസം കേന്ദ്രങ്ങളിലും വെയിസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ നിക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here