ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അതിഥി യായി ‘മാക്കാച്ചി കാട’യെത്തി

    0
    371

    മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പക്ഷി ഗണത്തില്‍ പുതിയൊരു അതിഥിയായി ‘മാക്കാച്ചി കാട’ എത്തി. പശ്ചിമ ഘട്ടത്തിലെ കിഴക്കെ ഭാഗമായ ചിന്നാര്‍ വനത്തില്‍ ആദ്യമായാണ് ‘മാക്കാച്ചി കാട'(ശ്രീ ലങ്കന്‍ ഫ്രോഗ് മൗത്ത്) യെത്തുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ സഞ്ചാരികള്‍ ട്രക്കിങ്ങ് നടത്തുന്നതിനിടയിലാണ് തികച്ചും ആകസ്മികമാ പക്ഷിയെ കണ്ടെത്തിയത്. ‘രാച്ചുക്ക്’ ആണെന്ന ധാരണയില്‍ സമീപിച്ച സഞ്ചാരികള്‍ രൂപവ്യത്യാസം കണ്ട് സൂക്ഷ്മ പരിശാധന നടത്തിയപ്പോള്‍ അത് ‘മാക്കാച്ചി കാട’ ആണെന്ന് തിരിച്ചറിയുകയും ചയ്തു. കേരളത്തില്‍ തട്ടേക്കാട് പക്ഷി സങ്കേതത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

    ചിന്നാര്‍ വന്യജീവി സങ്കേതം അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം പ്രഭു മാക്കാച്ചി കാടയെ ഒരിക്കല്‍ കൂടി ചിന്നാര്‍ പുഴയോരത്ത് കാണുകയും ഉറപ്പ് വരുത്തുകയും ചെയ്തു. പ്രധാനമായും പ്രാണികളെ ആഹാരമാക്കുന്ന ഇവ രാത്രി കാലങ്ങളില്‍ ഇര തേടുകയും പകല്‍ വിശ്രമിക്കുകയുമാണ്. ഒരു മുട്ട മാത്രമാണ് ഒരു വര്‍ഷം ഇടുന്നത്.

    പന്നലുകളും, പായലുകളും, മരത്തിന്റെ തൊലിയും ചേര്‍ത്തു വട്ടത്തില്‍ ചെറിയ കൂട് ഉണ്ടാക്കുകയും മുട്ട വിരിഞ്ഞ ശേഷം കൂട് നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യയില്‍ കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കണ്ടുവരുന്നു. കഴിഞ്ഞ 1976 ല്‍ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ ഡോ സുഗതന്‍ പക്ഷിയെ കണ്ടെത്തിയിരുന്നു.

    ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയിട്ടുള്ളവ വളരെ പ്രാധാന്യും അര്‍ഹിക്കുന്നു. ് മാക്കാച്ചി കാടയെ സുംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here