രക്തമൊഴുകുന്ന ശരീരവുമായി വേദനവകവെയ്ക്കാതെ കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച അമ്മ കുരങ്ങ്- സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ ചിത്രത്തിന് പിന്നില്‍…

0
164

നെടുങ്കണ്ടം: രക്തം ചിന്തിയ ശരീരം പകരുന്ന വേദന സാരമാക്കാതെ തന്റെ കുഞ്ഞിനെ മാറോടണച്ചരിക്കുന്ന അമ്മ കുരങ്ങിന്റെ ചിത്രം കഴി@ഞ്ഞ ദിവസം സമൂഹ മാധ്യമങ്ങള്‍ വേദനയോടെയാണ് പങ്കുവെച്ചത്.
ഏതോ വാഹനം ഇടിച്ച് തെറിപ്പിച്ചതായിരുന്നു ആ കുരങ്ങിനെ. അപകടത്തിന്റെ വേദനയിലും തന്റെ കുഞ്ഞിന് പോറലേല്‍ക്കാതെ മാറോടടക്കി ആ കുരങ്ങ് റോഡരുകില്‍ ഇരുപ്പുറപ്പിച്ചു. സമൂഹ മാധ്യമങ്ങള്‍ ഏറെ പങ്കുവെച്ച ആ ചിത്രം പകര്‍ത്തിയത് മൂന്നാര്‍ സ്വദേശിയായ അഗസ്റ്റിനാണ്. പിതാവുമൊത്ത് കോയമ്പത്തൂരിലേയ്ക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങവെയാണ് ചിത്രം പകര്‍ത്തിയത്.
കോയമ്പത്തൂരിലേയ്ക്കുള്ള യാത്രയില്‍ വഴിയരികില്‍ യാത്രക്കാര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ക്കായി ഇരുപ്പുറപ്പിച്ച അമ്മ കുരങ്ങും കുട്ടി കുരങ്ങും ശ്രദ്ധയില്‍ പെട്ടിരുന്നു. വഴിവക്കില്‍ നിന്ന് സഞ്ചാരികള്‍ എറിഞ്ഞ് നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ പ്രതീക്ഷിച്ചാണ് അവയുടെ ഇരിപ്പ്. പക്ഷെ യാത്ര കഴിഞ്ഞ് മടങ്ങവെ കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ചയായിരുന്നു.

അഗസ്റ്റിന്‍

അപകടത്തില്‍ പരുക്കേറ്റ്..മുഖത്തിന്റെ ഒരു ഭാഗത്ത് സാരമായ മുറിവ് പറ്റി, ചോരയൊലിപ്പിച്ച് ഇരിയ്ക്കുന്ന അമ്മ കുരങ്ങ്. വേദനയിലും തന്റെ കുഞ്ഞിനെ അത് മാറോടണച്ചിരിക്കുന്നു. ഹൃദയ ഭേദകമായ ആ കാഴ്ച കണ്ടതും അഗസ്റ്റിനും പിതാവും വാഹനത്തില്‍ നിന്ന് ഇറങ്ങി. അവയെ എങ്ങനെയും രക്ഷിയ്ക്കാനും ആശുപത്രിയില്‍ എത്തിക്കാനും ശ്രമിച്ചു.
പക്ഷെ കുഞ്ഞ് കൈയിലുണ്ടായിരുന്നതിനാല്‍ അമ്മ കുരങ്ങ് മനുഷ്യരെ അടുപ്പിക്കില്ലായിരുന്നു. ഉടന്‍ തന്നെ വനം വകുപ്പില്‍ വിവരം അറിയിച്ചു. കുരങ്ങിനെ രക്ഷിക്കാന്‍ നടപടി സ്വീകരിച്ചുകൊള്ളാം എന്ന ഉറപ്പ് ലഭിച്ചതോടെയാണ് അഗസ്റ്റിനും പിതാവും മടങ്ങിയത്. ഇതിനിടെ ചിത്രവും പകര്‍ത്തി.
കരളലിയിപ്പിക്കുന്ന കാഴ്ചയാണെങ്കിലും സമൂഹം അത് കാണണം എന്നതിനാലാണ് അഗസ്റ്റിന്‍ ചിത്രം പകര്‍ത്തിയത്. ഏതോ വാഹനത്തിന്റെ അമിത വേഗതയാണ് ആ കുരങ്ങിനെ അപകടത്തിലേക്ക് നയിച്ചത്. ഈ ഭൂമി മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല, എല്ലാ ജീവികള്‍ക്കുമുള്ളതാണെന്ന കാര്യം മനുഷ്യ മനസാക്ഷിയോട് വിളിച്ചറിയിക്കുന്നതായി ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here