വിമാനത്താവളമെത്തിയതോടെ മട്ടന്നൂരില്‍ ഭൂമി വില കുതിച്ചുയരുന്നു

0
4

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം അടുത്തിരിക്കെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്ക് വില കുതിച്ചുകയറുന്നു. ഒരുവര്‍ഷം മുമ്പ് സെന്റിന് ഒരുലക്ഷം രൂപ വിലയുണ്ടായിരുന്ന ഭൂമിക്ക് ഇപ്പോള്‍ ആറും ഏഴും ലക്ഷമാണ് വില. കോടികളുടെ ഭൂമി ഇടപാടുകളാണ് പല മേഖലകളിലും നടക്കുന്നത്. നഗരത്തോട് ചേര്‍ന്നും നഗരത്തില്‍ നിന്ന് മാറിയും വിവിധ സംരംഭങ്ങള്‍ ആരംഭിക്കുവാനാണ് വ്യവസായികളും മറ്റും ഭൂമി വാങ്ങുന്നത്. വിവിധ തൊഴില്‍ സംരംഭം വര്‍ധിക്കുന്നതിനാല്‍ നാട്ടുകാരും സന്തോഷത്തിലാണ്. ജില്ലയുടെ മിക്ക പട്ടണങ്ങളിലും ഭൂമി ഇടപാട് നടക്കുന്നുണ്ടെങ്കിലും മട്ടന്നൂര്‍ നഗരസഭ, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളില്‍ മറ്റു ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ ഭൂമി വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. പല ഭാഗങ്ങളിലും ഇടപാട് നടക്കുകയാണ്. മട്ടന്നൂര്‍ നഗരസഭയില്‍ ആധുനിക സംവിധാനങ്ങളുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വിമാനത്താവളത്തിനുസമീപം നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു.200 ഓളം അപ്പാര്‍ട്ട്‌മെന്റിന് ലൈസന്‍സ് അനുവദിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞു.

വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ ആയിരക്കണക്കിനാളുകള്‍ക്ക് താമസ സൗകര്യം ആവശ്യമായി വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഈ പ്രതീക്ഷയുമായി ചെറുതും വലുതുമായ സംരംഭകര്‍ വില്ലകള്‍, ഫ്‌ളാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയും ഒരുക്കുന്നുണ്ട്. വിപുലമായ സൗകര്യങ്ങളോടെയുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് കോളജിനുള്ള നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here