വിശൈ്വകനാഥന്റെ കളിപ്പുര

0
30

എസ് ശാരദക്കുട്ടി

സത്യത്തില്‍ എനിക്കു തോന്നുന്നത്‌വലിയ പ്രളയം വന്നത്ഈയൊരു ആന്തരികപുനര്‍നിര്‍മ്മാണത്തിനുവേണ്ടിത്തന്നെയായിരുന്നു എന്നാണ്. ബാഹ്യശുദ്ധീകരണം നല്‍കിയവലുതായ ഊര്‍ജ്ജമാണ് നാമിപ്പോള്‍ ആന്തരികശുചീകരണത്തിനായി വിനിയോഗിക്കുന്നത്.

സമൂഹം പഴഞ്ചനും വ്യക്തിപുരോഗമനേച്ഛുവും ആയിരിക്കുമ്പോള്‍ അവിടെസംഘട്ടനം നടക്കും. പ്രകൃതി അവിടെ വ്യക്തിയുടെ ഭാഗത്തായിരിക്കുമെന്ന് വി.ടി.ഭട്ടതിരിപ്പാട്എഴുതിയിട്ടുണ്ട്. എത്ര സത്യം.പ്രളയത്തില്‍ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടികൂടിയ ചില മാലിന്യങ്ങളുണ്ട്.അവയാണിപ്പോള്‍ തുടച്ചു നീക്കുവാന്‍ നാംശ്രമിച്ചു കൊണ്ടിരിക്കുന്നത്.

‘വിശ്വം ചമയ്ക്കുമുടനേയതു കാത്തഴിക്കുംവിശൈ്വകനാഥനുടെ കളിപ്പുരയെന്ന പോലെ’അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന് കേരളത്തിനൊരു വിളിപ്പേരുണ്ടായിരുന്നു.അതുപല രൂപത്തില്‍ തിരികെ വന്നുകൊണ്ടിരുന്നആപത്ഘട്ടത്തിലാകാം പ്രകൃതി അതിന്റെ ആസൂത്രിത പദ്ധതി നടപ്പിലാക്കിയത്.. അലസരെല്ലാംഉണര്‍ന്നു. ജാഗരൂകരായി.. യഥാര്‍ഥ ശുചീകരണപ്രക്രിയ തുടരുകയാണ് നാം.ഇളകിയ പല്ലു പോലെ ആടിക്കളിക്കുന്നവയെല്ലാം ഈ ശുചീകരണത്തിനിടയില്‍ പറിച്ചു മാറ്റപ്പെടും. കേടുവന്ന നാഴികമണി വീണ്ടും നോക്കിയിരുന്ന്‌സമയം കണക്കാക്കുന്നവര്‍ തങ്ങളുടെബുദ്ധിശൂന്യത തിരിച്ചറിയുക തന്നെ ചെയ്യും.

ഏതുമാറ്റത്തിന്റെയും സന്ധിഘട്ടങ്ങളിലുണ്ടാകുന്ന സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.ശാന്തിയും സമാധാനവും കൈവന്നപ്പോഴൊക്കെ, അതിനു കാരണമായിത്തീര്‍ന്ന കലാപങ്ങളെ കൃതജ്ഞതയോടെ സ്മരിച്ചിട്ടുണ്ട് പില്‍ക്കാലസമൂഹം. ചിട്ടപ്പെടുത്തിയ പുതിയ ഒരു ജീവിതരീതിക്കുവേണ്ടിയുള്ള സമൂഹത്തിന്റെ കുതറലാണ് നാമിപ്പോള്‍ കാണുന്നത്.ചരിത്രം നാളെ രേഖപ്പെടുത്തി വെക്കാന്‍ പോകുന്ന ചിലതൊക്കെ ഈ സമരങ്ങളില്‍ നിന്നുണ്ടാവുക തന്നെ ചെയ്യും.പാരമ്പര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെപരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടുപറന്നു കൊണ്ടിരിക്കുന്നത്. പുരോഗമനേഛുക്കള്‍നടത്തിയ പോരാട്ടങ്ങള്‍ പരാജയപ്പെടാറില്ല.”ഈ രാജ്യം മനുഷ്യരുടേതാണ്. ദേവന്മാരുടേതല്ല. രാഷ്ട്രത്തിന്റെ പൊതുമുതല്‍ മനുഷ്യാഭിവൃദ്ധിക്കായി വിനിയോഗിക്കപ്പെടാനുള്ളതാണ്. അദൃശ്യലോകത്തിലെ സങ്കല്‍പദേവതകളുടെ പ്രീതിക്കായിദുര്‍വ്യയം ചെയ്യാനുള്ളതല്ല. വിദ്യാഭ്യാസം,ആരോഗ്യം, ഐശ്വര്യം എന്നീ ഉപാധികളിലൂടെജനതയെ മഹത്വത്തിലേക്കുയര്‍ത്തുവാന്‍ ഇവിടുത്തെ ധനശക്തിയും പ്രവര്‍ത്തനശേഷിയും തിരിച്ചുവിടുക എന്നതാണ് രാഷ്ട്രീയ ലക്ഷൃം” (വി.ടി.ഭട്ടതിരിപ്പാട്’)

ഉള്ളില്‍ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുത്. വായിലൂടെ വമിക്കുന്നത് മാലിന്യമാണെന്നറിയാത്തത്അവരുടെ അജ്ഞതയെന്നു മാത്രം മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായാല്‍ മതി.”അതേസമയം നിരന്തര പ്രകോപനങ്ങളിലൂടെസംഘപരിവാറിലെ ഒരു വിഭാഗം സൈബര്‍ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളഞ്ഞ്അവരെ വിമലീകരിെച്ചടുക്കുക എന്നതുകൂടി സ്ത്രീ സമൂഹത്തിന്റെഉത്തരവാദിത്തമാണ്.

നമ്മുടെ വാക്കുകള്‍ അവര്‍ക്ക് സ്വന്തം ഉള്ളിലെമാലിന്യം പുറന്തള്ളിക്കളയാനുള്ള വിരേചനൗഷധമാകണം. അവര്‍ നമ്മുടെ സഹോദരന്മാരാണ്.അവര്‍ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്.ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചുപുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്.ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ളസ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെതീരുമാനമെടുക്കുകയാണ് വേണ്ടത്. എന്താ നടപ്പാക്കുമോ?ശബരിമലയില്‍ ആര്‍ത്തവ അശുദ്ധി കാരണംപോകരുതെന്ന് അഭിപ്രായമുള്ള ഭക്തകളെല്ലാവരുംആര്‍ത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്.

(തയാറാക്കിയത: ഉമ)

LEAVE A REPLY

Please enter your comment!
Please enter your name here