എവിടെ ‘കറുത്ത സൂര്യന്‍’?

0
21

പികെ ശ്രീനിവാസന്‍

തന്തപ്പെരിയാര്‍ ഇവിആറിന്റേയും അറിഞ്ജര്‍അണ്ണാദുരൈയുടേയും പേരില്‍തമിഴകം പിടിച്ചടക്കിയ ദ്രാവിഡ പ്പാര്‍ട്ടികള്‍ഇന്ന് അനിശ്ചിതമായ ദശാസന്ധിയിലൂടെ സഞ്ചരിക്കുകയാണ്. സിനിമയുടെ മോഹ വലയത്തില്‍ നിന്ന് രാഷ്ട്രീയത്തിന്റെ ചുറ്റുവട്ടങ്ങളില്‍കയറിവന്നവരുടെ നീണ്ടനിരയാണ ്ഒരിക്കല്‍ തമിഴകത്തിന്റെ ഭാഗധേയ ങ്ങളെ നിയന്ത്രച്ചിരുന്നത്. അഴിമതിയുടേയും കൈയൂക്കിന്റേയും കുടുംബവാഴ്ചയുടേയും പേരില്‍ദ്രാവിഡ മുന്നേറ്റകഴകവും (ഡിഎംകെ), ഓള്‍ഇന്ത്യാഅണ്ണാദ്രാവിഡമുന്നേറ്റകഴകവും (എഐഎഡിഎംകെ) ജനങ്ങളെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ ദ്രാവിഡപ്പെരുമയാണ്തകര്‍ന്നടിഞ്ഞത്. അക്കാലത്താണ് അഴിമതിയില്ലാത്ത ഭരണം എന്ന മുറവിളിയുമായി സിനിമാക്കാരുടെഇടയില്‍ നിന്ന്വിജകാന്ത് എന്ന നടന്‍ കൈയുംവീശികടന്നുവന്നത്. 2005 ല്‍ ദേശീയമുര്‍പ്പോക്ക് ദ്രാവിഡകഴകം (ഡിഎംഡികെ) സ്ഥാപിച്ചുകൊണ്ട്രാഷ്ട്രീയത്തില്‍ രണ്ടുംകല്‍പ്പിച്ചി റങ്ങിയ’കറുത്ത എംജിആര്‍’ എന്ന ക്യാപ്റ്റന്‍ പ്രമുഖരാഷ്ട്രീയക്കാരുടെഉറക്കംകെടുത്തി.

ഒരിക്കല്‍ മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടനാകുമെന്ന്ദൃഢമായിവിശ്വസിച്ച വിജകാന്ത്ഇന്ന്രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുന്നു. രോഗബാധയാല്‍ സംസാരിക്കാന്‍ പോലുമാകാതെ പാര്‍ട്ടിയുടെ ഉത്തരവാദി ത്തങ്ങളെല്ലാം ഭാര്യ പ്രേമലതയെഏല്‍പ്പിച്ച് പിന്‍സീറ്റിലേക്ക് മടങ്ങുമ്പോള്‍ തമിഴകത്ത് അകാലത്തില്‍ ഉദിച്ചു യര്‍ന്ന ഒരു ദ്രാവിഡസമവാക്യത്തിനാണ്തിരശ്ശീലവീഴുന്നത്. പുരട്ശ്ചിത്തലൈവി ജയലളിതയുടേയും കലൈ ഞ്ജര്‍ മുത്തുവേല്‍കരുണാനിധിയുടേയുംകാലംഅവസാനിക്കുന്നതിന്റെ പിന്നാലെക്യാപ്റ്റന്‍ യുഗവുംഅസ്തമിക്കുകയാണ്.
2011 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ഓള്‍ഇന്ത്യാഅണ്ണാദ്രാവിഡ മുന്നേറ്റകഴകത്തിന്റെ സര്‍വസ്വമായ ജയലളിതയുമായി സംഖ്യത്തിലാകുകയുംമത്സരിച്ച 41 സീറ്റുകളില്‍ 29 സീറ്റുകള്‍ നേടി നിയമസഭയി ലെത്തുകയും ചെയ്തപ്പോള്‍ക്യാപ്റ്റന്റെ ഭുജങ്ങള്‍, വില്ലനെ നിര്‍ദ്ദയംഅടിച്ചുതകര്‍ത്ത സിനിമയിലെ നായക നെപ്പോലെ ഉയര്‍ന്നായിരുന്നു നിന്നത്. കാരണം കരുണാനിധിയുടെ രാഷ്ട്രീയമോഹങ്ങളെപ്പോലും അടിച്ചു തരിപ്പണമാക്കി പ്രതിപക്ഷക്കസേരയില്‍ ഇരുപ്പുറപ്പിക്കാന്‍ ക്യാപ്റ്റനു കഴിഞ്ഞു. പക്ഷേ, കോണ്‍ഗ്രസിനേയും കലൈഞ്ജരേയും പാഠംപഠിപ്പിക്കാന്‍ കാത്തിരുന്ന ജയലളിതയ്ക്ക്തെരഞ്ഞെടുപ്പിനുമുമ്പ് വിജയകാന്തിന്റെ കൂട്ടുകെട്ട് അനിവാര്യമായിരുന്നു. അഞ്ചാംമാസംഎഐഡിഎംകെയുമായുള്ള മധുവിധു അവസാനിപ്പിക്കേണ്ടിയും വന്നു. മാത്രമല്ല, പ്രതിപക്ഷനേതാവായിരുന്നിട്ടുപോലുംക്യാപ്റ്റനെ ജയലളിത നിയമസഭയില്‍ നിന്നു പിടലിക്കുപിടിച്ചുപുറത്താക്കി. മാസങ്ങള്‍ക്കുള്ളില്‍ ആ ബന്ധം വഷളായിയെന്നുമാത്രമല്ലതന്റെ പാര്‍ട്ടിയിലെആറോളംഎംഎല്‍മാര്‍ ജയാക്യാമ്പിലേയ്ക്ക് നിര്‍ദ്ദയം നുഴഞ്ഞുകയറുകയുംചെയ്തു. പ്രതിപക്ഷനേതാവായിരുന്നിട്ടും നിയമസഭയിലെ പുകിലുകള്‍വിജയകാന്തിനു മറക്കാനാവുന്നതല്ല. മുഴുക്കുടിയനെന്നും, സഭയുടെ പെരുമാറ്റച്ചട്ടം അറിയാത്തവനെന്നും, വികസനകാര്യങ്ങളില്‍അഭിപ്രായമില്ലാത്തവനെന്നും ഒക്കെ ജയ പരിഹസിച്ചിട്ടുംക്യാപ്റ്റന്‍ മറുപടിപറയാന്‍ കഴിയാതെസിസ്സഹായനായിഇരിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി മാനനഷ്ടക്കേസുകളുംക്യാപറ്റനെതിരെ ജയാമ്മ ഫയല്‍ചെയ്തു. അര്‍ഹതയില്ലാത്തവനു സ്ഥാനമാനങ്ങള്‍ ലഭിച്ചാല്‍ വിജയകാന്താകുമെന്നായിരുന്നു ജയലളിതയുടെഅവസാനത്തെ പ്രയോഗത്തിന്റെവിവക്ഷ. എഐഡിഎംകെയുമായി സഖ്യംചെയ്യേണ്ടി വന്നതില്‍ താന്‍ അതിയായിദുഃഖിക്കുന്നുണ്ടെന്ന് സ്വന്തംമണ്ഢലമായ ഋഷിവന്ദ്യത്തില്‍ക ്യാപ്റ്റന്‍തുറന്നടിച്ചു. അധികാരംമത്തുപിടിപ്പിക്കുന്ന വിദ്യക്യാപ്റ്റനു അന്യമായിരുന്നില്ല.
മധുരയിലെതിരുമംഗലത്ത് 1952-ല്‍ ജനിച്ച വിജയരാജ് പ്രഭാകര്‍അഴകര്‍സ്വാമിയാണ്വിജയകാന്ത് എന്ന നടനായി കാലക്രമത്തില്‍രൂപാന്തരപ്പെടുന്നത്. രജനീകാന്തിനെപ്പോലുള്ളകാന്തന്മാരുടെ പ്രളയകാലം തുടങ്ങുന്നതും അക്കാലത്തായിരുന്നു. എണ്‍പതുകളിലുംതൊണ്ണൂറുകളിലും നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുണ്ടായി. 1991-ല്‍ പുറത്തുവന്ന നൂറാമത്തെ ചിത്രമായക്യാപ്റ്റന്‍ പ്രഭാകറോടെയാണ്’ക്യാപ്റ്റന്‍’ എന്ന പേരുസ്വീകരിക്കുന്നത്. സൂപ്പര്‍ഹിറ്റായ ആ ചിത്രമായിരുന്നുവിജയകാന്തിന്റെ ഭാഗധേയങ്ങള്‍മാറ്റിമറിച്ചത്. തമിഴ്ജനതയെകോള്‍മയിര്‍ക്കൊള്ളിച്ച്ജൈത്രയാത്ര നടത്തുന്ന കാലത്താണ്രാഷ്ട്രീയത്തിന്റെ പരുക്കന്‍ കൈകള്‍ക്യാപ്റ്റനെ മാടിവിളിക്കുന്നത്. പുരട്ശ്ചിത്തലൈവന്‍ എംജിആറിനെപ്പോലെ ആക്ഷന്‍ ഹീറോയായും പൊലീസ്ഓഫീസറായും പട്ടാളക്കാരനായും ന•നിറഞ്ഞവനായുംജനോപകാരിയായുംതിരശ്ശീലനിറഞ്ഞുനിന്ന വിജയകാന്ത് ജനങ്ങള്‍ക്കിടയില്‍വളരെവേഗം ശ്രദ്ധിക്കപ്പെട്ടു. ചിലചിത്രങ്ങളുടെ പേരുകള്‍ നോക്കുക-ദൂരത്ത്ഇടിമുഴക്കം, സേതുപതിഐപിഎസ്, ചട്ടംഒരുഇരുട്ടറൈ, നാളൈ ഉനതുനാള്‍, നാനേ രാജാ നാനേ മന്ത്രി, ഉഴവന്‍ മകന്‍, മര്യാതൈ..
എംജിആറിനെപ്പോലെരാഷ്ട്രീയക്കാരനായിത്തീരണമെന്ന മോഹവുംഉടലെടുക്കുന്നത് സൂപ്പര്‍ഹിറ്റുകളുടെകാലത്താണ്. രാഷ്ട്രീയവും ജനസേവതന്നെയാണല്ലോ. ജനങ്ങളുടെരക്ഷിതാവിന്റെ രൂപത്തിലുള്ളകഥാപാത്രങ്ങളെതെഞ്ഞെടുക്കുന്നതിലുംക്യാപ്റ്റന്‍ ശ്രദ്ധിച്ചു. മാത്രമല്ല, തയ്യല്‍ യന്ത്രങ്ങളുംസ്റ്റൗവുംസൈക്കിളുമൊക്കെക്കൊടുത്ത സ്ത്രീജനങ്ങളെആകര്‍ഷിക്കാനും വിജയകാന്ത് ശ്രദ്ധിച്ചു. സൗത്തിന്ത്യന്‍ ആര്‍ട്ടിസ്റ്റ്അസ്സോസിയേഷന്റെ പ്രസിഡന്റായുള്ള സ്ഥാനക്കയറ്റംമറ്റൊരു നേട്ടമായി. ആ പ്രവര്‍ത്തന പരിചയവും ക്യാപ്റ്റന്റെരാഷ്ട്രീയ വളര്‍ച്ചക്ക് സഹായകമായി. 2005 ല്‍ ദേശീയമുര്‍പ്പോക്ക് ദ്രാവിഡകഴകംസ്ഥാപിച്ച ക്യാപ്റ്റന്‍ 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലുംക്യാപ്റ്റന്‍ മാത്രംവിജയിച്ചു. മറ്റുള്ളവര്‍ക്ക്കെട്ടിവച്ച പണവും നഷ്ടപ്പെട്ടു. തന്റെഖ്യാതി പ്രചരിപ്പിക്കാന്‍ ക്യാപ്റ്റന്‍ ടിവിഎന്നൊരുടിവി ചാനലുംക്യാപ്റ്റന്‍ സ്ഥാപിച്ചു.
ക്യാപ്റ്റന്റെ പാര്‍ട്ടികുടുംബസ്വത്താണെന്നുംതീരുമാനങ്ങള്‍ എടുക്കുന്നത്കുടുംബാംഗങ്ങളാണെന്നുംചില കുബുദ്ധികള്‍ പറഞ്ഞുപ്രചരിപ്പിച്ചു. താന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ നെടുതൂണാണ് ഭാര്യ പ്രേമലത. ഭാര്യാസഹോദരനും ചലച്ചിത്രനിര്‍മ്മാതാവുമായ എല്‍ കെസുധീഷാണ് യൂത്തുവിങ്ങിന്റെ മുഖ്യന്‍. അങ്ങനെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണം. ഇവര്‍മൂന്നുപേരുമാണ്സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നത്. ആരുമായുംകൂട്ടുകെട്ടിയാലുംമുഖ്യമന്ത്രിക്കസേര തനിക്കുവേണമെന്നുക്യാപ്റ്റന്‍ പറഞ്ഞപ്പോള്‍ആരുംമുഖം വക്രിപ്പിച്ചില്ല.കാരണം ഈ നടന്റെമോഹങ്ങള്‍ക്ക്അതിരുകളില്ലായിരുന്നു.
ക്യാപ്റ്റന്റെദേശീയമുര്‍പ്പോക്ക് ദ്രാവിഡകഴകത്തിനു നാലരക്കോടിആസ്തിയുണ്ടായിരുന്നപ്പോള്‍ഡിഎംകെക്ക് 480 കോടിയും എഐഡിഎംകെക്ക് 460 കോടിയുംആയിരുന്നുആസ്തി. പക്ഷേ അഴിമതികളില്‍ കുരുങ്ങിക്കിടക്കുന്ന ദ്രാവിഡകക്ഷികളുടെമുന്നില്‍സേതുപതിഐപിഎസിനെപ്പോലെ നെഞ്ചുവിരിച്ചുനില്‍ക്കാന്‍ വിജയകാന്തിനായത്ഒരുപക്ഷേ രാഷ്ട്രീയത്തിലെഅജ്ഞതകൊണ്ടാകാം. അതും’ഒരു പ്ലസ് പോയിന്റായി’ മാത്രമേക്യാപ്റ്റന്‍ കണ്ടിരുന്നുള്ളു. സിനിമയില്‍ പരീക്ഷ ണങ്ങള്‍ക്കൊന്നുംക്യാപ്റ്റനു കഴിഞ്ഞില്ല. പുത്തന്‍കൂറ്റുകാര്‍ സിനിമയുടെ വിളനിലമാകെഉഴുതുമറിച്ചപ്പോള്‍ക്യാപ്റ്റന്‍ അന്തംവിട്ടു. തമിഴ്സിനിമ പുതുമക്കാരുടെ പൊയ്ക്കാലില്‍ നില്‍ക്കുമ്പോള്‍ പൊലീസും പട്ടാളവുമായിരംഗത്തുവന്നാല്‍തിയേറ്ററില്‍ പടം കാണാന്‍ ആളുണ്ടാവില്ലഎന്നുംവിജയകാന്ത് മനസ്സിലാക്കിയിരുന്നു. അതിനാല്‍എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും രാഷ്ട്രീയംഉപേക്ഷിക്കാന്‍ സ്വപ്നങ്ങളുടെ ഈ കഴകക്കാരനു കഴിഞ്ഞിരുന്നില്ല. ക്യാപ്റ്റന്റെലക്ഷ്യം സെന്റ്ജോര്‍ജ്ജ്ഫോര്‍ട്ടിലെമുഖ്യമന്ത്രിക്കസേരയായിരുന്നു.
ഇന്ന്ക്യാപ്റ്റന്‍വിജയകാന്തിന്റെരാഷ്ട്രീയ സിംഹാസനം തുരുമ്പിച്ച് ഒഴിഞ്ഞുകിടക്കുന്നു. അതില്‍ കയറിയിരിക്കാന്‍ ശ്രമിക്കുകയാണ് ഭാര്യ പ്രേമലത. ഒരിക്കല്‍ പഞ്ചായത്ത്- നിയമസഭാതെരഞ്ഞെടുപ്പുകളില്‍ പത്ത് ശതമാനം വോട്ടു പിടിച്ചടക്കികേന്ദ്ര- ദ്രാവിഡരാഷ്ട്രീയ മേലാളന്മാരെഅത്ഭുതപ്പെടുത്തിയക്യാപ്റ്റന്‍ വിജയകാന്തുംഅദ്ദേഹത്തിന്റെ കിനാവായദേശീയമുര്‍പ്പോക്ക് ദ്രാവിഡകഴകവും ഇന്ന്വിസ്മൃതിയിലേക്ക് സാവധാനം നിപതിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here