ഈ മുണ്ടകന്‍ കൃഷിക്ക് നെന്മാറയില്‍ ‘സുപ്രിയ’

0
12
സുപ്രിയ വിത്ത് മാതൃകാ പ്ലോട്ടില്‍ നടീല്‍ നടത്തിക്കൊണ്ടു നെന്മാറ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ പ്രേമന്‍ ഉദ്ഘാടനം ചെയ്യുന്നു

എലവഞ്ചേരി: മുണ്ടകന്‍ കൃഷിക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നത് ഉമ എന്ന നെല്‍വിത്താണ്. എന്നാല്‍ ഈ മുണ്ടകനില്‍ അത്യുല്പാദന ശേഷിയുള്ള നെല്ലിനമായ സുപ്രിയയാണ് നെന്മാറയില്‍ കൃഷി ചെയുന്നത്. നെന്മാറ, വിത്തനശ്ശേരിയിലെ വാസു എന്ന കര്‍ഷകനാണ് നെന്മാറ കൃഷിഭവന്റെ നേതൃത്വത്തില്‍ ആത്മ 2018-19 പദ്ധതിയുടെ ഭാഗമായ ഈ മാതൃകാ പ്ലോട്ടില്‍ കൃഷി ചെയ്യുന്നത്.
നല്ല വിളവുള്ള നെല്ലിനങ്ങളായ പ്രണവയും വെള്ളരിയും ചേര്‍ത്തുള്ള സങ്കരയിനമാണ് സുപ്രിയ. ഹെക്ടറിന് ആറര – ഏഴു ടണ്‍ വിളവ് നല്‍കും. 135-140 ദിവസം വരെയാണ് ദൈര്‍ഘ്യം. ഒരു ഹെക്ടര്‍ സ്ഥലത്തെ കൃഷിയില്‍ നിന്നും 11 ടണ്‍ വൈക്കോല്‍ കിട്ടും. കൊയ്ത്തിനു പാകമാകുമ്പോള്‍ പാടത്തേക്കു ചാഞ്ഞുവീഴുന്ന പ്രവണതയും കുറവാണ്. രോഗപ്രതിരോധ ശേഷിയാണ് എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത. തണ്ടു തുരപ്പന്‍, ഇലചുരുട്ടി പുഴു തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കും. മഞ്ഞളിപ്പു രോഗവും ഒരു പരിധിവരെ അകറ്റി നിര്‍ത്തും. നെന്മണി ചെറുതും ഉരുണ്ടതുമാണ്. നെല്ല് കുത്തിയെടുക്കുമ്പോള്‍ 70.2% അരി ലഭ്യമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here