കാര്‍ മരത്തിലിടിച്ച് യുവാവിന് പരിക്ക്

0
11
തൂണേരിവേറ്റുമ്മില്‍ മരത്തിലിടിച്ച് തകര്‍ന്ന കാര്‍.

നാദാപുരം: തൂണേരി വെറ്റുമ്മലില്‍ സംസ്ഥാന പാതയില്‍ കാര്‍ മരത്തിലിടിച്ച് യുവാവിന് പരിക്കേറ്റു .മുടവന്തേരിയിലെ റാഷിഖ്( 21 )നാണ് പരിക്കേറ്റത് പകല്‍ നാലോടെയാണ് സംഭവം .തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കോഡ കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. അപകടം നടന്നയുടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.പരിക്കേറ്റ റാഷിഖിനെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here