ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു

0
7

ഹരിപ്പാട്: കരുവാറ്റ ഊട്ടുപറമ്പ് അമ്പലത്തിന്റെ വടക്കതില്‍ സന്തോഷ് കുമാറിന്റെ ഭാര്യ റ്റി.പി.ജയലക്ഷ്മിഷ്മിയാണ്(32) ഇരു വൃക്കകളും തകരാറിലായി ജീവന്‍ നിലനിറുത്തുന്നതിനായി പെടാപാട് പെടുന്നത്.കഴിഞ്ഞ 8 വര്‍ഷമായി വൃക്ക രോഗത്തിന്റെ പിടിയിലമര്‍ന്ന് കഴിയുകയാണ് ഈ നിര്‍ദ്ധന യുവതി. ആഴ്ചയില്‍ ഒന്നു വീതം നടത്തേണ്ട ഡയാലിസിസിനും കഴിക്കേണ്ട മരുന്നുകള്‍ക്കും പണം കണ്ടെത്താനാവാതെ വലയുകയാണ് ഭര്‍ത്താവും 13ഉം 8 ഉം വയസ്സുള്ള 2 പെണ്‍കുഞ്ഞുങ്ങളുമടങ്ങുന്ന നിര്‍ദ്ധന കുടുംബം. ഓട്ടോ ഡ്രൈവറായ സന്തോഷ് കുമാറിന്റെ വരുമാനത്തില്‍ നിന്നു വേണം നിത്യ ചിലവുകള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മരുന്നുകള്‍ക്കുമുള്ള വക കണ്ടെത്തേണ്ടത്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ജയലക്ഷ്മിയുടെ ജീവന്‍ നിലനിര്‍ത്തുവാനുള്ള ഏക പോംവഴി. സഹോദരന്‍ ജയകുമാര്‍ തന്റെ വൃക്ക സഹോദരിക്ക് നല്‍കുവാന്‍ തയ്യാറാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചിലവുകള്‍ക്കുമായി 20 ലക്ഷം രൂപ യോളം കണ്ടെത്തേണ്ടതുണ്ട്. കേറി കിടക്കാനൊരു കൂര പോലുമില്ലാതെ സന്തോഷ് കുമാറിന്റെ സഹോദരനും മാതാവിനുമൊപ്പം കുടുംബവീട്ടിലാണ് ഇവര്‍ താമസം. കരുവാറ്റ വിജയാ ബാങ്കില്‍ ജയലക്ഷ്മിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. സന്തോഷ് കുമാര്‍ എ ,ഫോണ്‍:9744080203, വിജയാ ബാങ്ക് കരുവാറ്റ ശാഖ- A/c No: 209301011000014, lFSC CODE:- .VIJB0002093.

LEAVE A REPLY

Please enter your comment!
Please enter your name here