കെ.എസ്.എഫ് ഇ ചിട്ടിയുടെ ആദ്യ ഓണ്‍ലൈന്‍ ലേലം നടന്നു

0
32

തിരുവനന്തപുരം:കെ.എസ്.എഫ് ഇ ചിട്ടിയുടെ ആദ്യ ഓണ്‍ലൈന്‍ ലേലം വെള്ളിയാഴ്ച വൈകീട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു. 5 ചിട്ടികളുടെ ലേലമാണ് നടന്നത്.ഇനി മുതല്‍ നിശ്ചയപ്രകാരം ചിട്ടി ലേലം നടന്നുകൊണ്ടേയിരിക്കും.തുടക്കത്തില്‍ ജി.സി.സി.രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് പ്രവാസി ചിട്ടിയില്‍ ചേരാനുളള അവസരമുളളത്. 26 ചിട്ടികളില്‍ എന്റോള്‍മെന്റ് അതിവേഗം പുരോഗമിക്കുകയാണ്.1946 പ്രവാസികളാണ് ഈ ചിട്ടിയില്‍ ചേര്‍ന്നത്.പ്രവാസി ചിട്ടികള്‍ വരി ചേരുന്നതു മുതല്‍ പണം അടയ്ക്കുന്നതും ലേലം വരെയുളള മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈനിലാണ് നടക്കുക. ചിട്ടി ലേലം കൊണ്ടു കഴിഞ്ഞാല്‍ ചിട്ടിപ്പണം ലഭിക്കുന്നതിനുളള രേഖകള്‍ സമര്‍പ്പിക്കുന്നതും അതിന്റെ പരിശോധനയുമടക്കം എല്ലാം അത്തരത്തില്‍ ഓണ്‍ലൈനായിട്ടാണ് നടക്കുക.മറ്റു രാജ്യങ്ങളിലിരുന്നു തന്നെ മുന്‍ നിഞ്ചയിക്കപ്പെട്ട സമയത്തു ചിട്ടി വരിക്കാരന് ഓണ്‍ലൈനായി ലേലത്തില്‍ പങ്കു കൊളളാം.ഓരോരുത്തരും ലേലം വിളിക്കുന്ന തുകയുടേയും മറ്റു വിശദാംശങ്ങളും ലേലത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വരിക്കാര്‍ക്കും തത്സമയം തന്നെ അറിയുകയും ചെയ്യും.ചിട്ടി നടത്തിപ്പിനാവശ്യമായിട്ടുളള രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുളള നിയമപരമായ നടപടിക്രമങ്ങളും ഓണ്‍ലൈനായിട്ടാണ് നടക്കുക.തമ്പാനൂരുളള കെ.എസ്.എഫ്.ഇ- എന്‍ ആര്‍ ഐ ബിസിനസ് സെന്ററില്‍ ഒരു വെര്‍ച്ച്വല്‍ രജിസ്‌ട്രേഷന്‍ ഓഫീസും ആരംഭിക്കും.പ്രവാസി ചിട്ടികളിലൂടെ വരിസംഖ്യയായി ലഭിക്കുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.സി-ഡിറ്റ്,നോര്‍ക്കാ റൂട്‌സ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവാസിചിട്ടികളില്‍ പങ്കാളികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here