രാജിവെച്ച നടിമാര്‍ അമ്മയിലേക്ക് വീണ്ടുമെത്തിയാല്‍ തിരിച്ചെടുക്കും: മോഹന്‍ ലാല്‍

0
19

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ വീണ്ടും വന്നാല്‍ അവരെ തിരിച്ചെടുക്കുമെന്ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയുടെ എക്സികൂട്ടിവ് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ നടിമാര്‍ ഉന്നയിച്ചിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തില്ല. അമ്മയുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന ഷോയുടെ കാര്യമായിരുന്നു യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മലയാളസിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി) ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ നിയമാപരമായി നേരിടും. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ നടക്കുന്നുണ്ട്. അതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം കോടതിയില്‍ മറുപടി നല്‍കുമെന്ന് ചോദ്യത്തിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞു. അമ്മയില്‍ നിന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നടക്കാന്‍ പോകുന്ന ഷോ കഴിഞ്ഞിട്ടു മാത്രമെ ഇക്കാര്യം ചര്‍ച്ച ചെയ്യു. രാജിവെച്ചവര്‍ വന്നാല്‍ അവരെ തിരിച്ചെടുക്കണമെന്നാണ് നിലപാടെന്നും ചോദ്യത്തിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞു. മാപ്പു പറയാതെ തന്നെ അവരെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് മാപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന കാര്യമാണെന്നും എല്ലാത്തിന്ും മാപ്പ് മാപ്പ് എന്നു പറയണോയെന്നും മോഹന്‍ലാല്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here