ശബരിമല തീര്‍ത്ഥാടകര്‍ കൂടുതല്‍ എത്തിതുടങ്ങി; എരുമേലി വീണ്ടും ഉണര്‍ന്നു

0
37

എരുമേലി: സ്ത്രി പ്രവേശന വിവാദങ്ങളില്‍ കുടുങ്ങി എരുമേലിയില്‍ ശബരിമല ഒരുക്കങ്ങള്‍ ഇഴയുമ്പോഴും കണക്കു് കൂട്ടലുകള്‍ മറികടന്ന് വന്‍തോതില്‍ അയ്യപ്പന്മാര്‍ എത്തിക്കൊണ്ടിരിക്കുന്നു. മണ്ഡലകാല തുടക്കത്തില്‍ ഭക്തന്മാരുടെ വരവ് മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു’ എന്നാല്‍ രണ്ടു മൂന്ന് ദിവസങ്ങളായിട്ട് തിരക്ക് ഏറി വരുന്നുണ്ട്. ഇത് ശുഭസൂചനയാണെന്ന് വ്യാപാരികള്‍ പറയുന്നു ഇടതടവില്ലാതെ പെയ്യുന്ന മഴയെ അവഗണിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ആണ് പേട്ടതുള്ളലില്‍ പങ്കെടുത്തത്.
വെള്ളിയാഴ്ച മുതല്‍ പോലീസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ എരുമേലിയില്‍ അയവു വരുത്തിയിട്ടുണ്ട് ദക്ഷിണേന്ത്യന്‍ സംസഥാനങ്ങളില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ ഏറേയും എത്തുന്നത്.
അതേ സമയം ദേവസ്വം ബോര്‍ഡിന്റെ വില്പനശാലകളുടെ ലേലം പൂര്‍ത്തിയായിട്ടില്ല. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനുകളും പ്രവര്‍ത്തനരഹിതമാണ്. മാലിന്യ സംസ്‌ക്കരണത്തിന്റെ കാര്യത്തിലും പഞ്ചായത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല വരും ദിവസങ്ങളില്‍ കൂടൂല്‍ ഭക്തര്‍ എത്തുമെന്ന നിഗമനത്തിലാണ് ദേവസ്വം ബോര്‍ഡ്. വരുമാനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ലക്ഷങ്ങളുടെ വ്യത്യാസമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here