കരിമംകുളം കടവില്‍ കടത്ത് വള്ളം തകര്‍ന്നു; പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം

0
264

വെള്ളറട: കരിമംകുളം കടത്ത് വള്ളം തകര്‍ന്ന് ആറ് മാസമായിട്ടും ഇതുവരെ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമതിക്കെതിരെ പ്രതിഷേധം ശക്തമായി.
വള്ളം തകര്‍ന്നതോടെ മായം സ്‌ക്കൂളിലേക്കുള്ള നൂറിലതികം ആദിവാസി വിദ്യാര്‍ത്തികളുടെ യാത്ര ദുഷ്‌കരമാണ്. പന്ത കടവില്‍ നിന്ന് വിദ്യാര്‍ത്തികള്‍ കിലോമീറ്റര്‍ ദൂരം കാല്‍ നടയായി നടന്നാലെ സ്‌ക്കൂളിലെത്താന്‍ കഴിയു. ആദിവാസികള്‍ക്ക് കടത്ത് വള്ളം ഇല്ലാത്തത് കാരണം അബൂരി മാര്‍ക്കറ്റില്‍ എത്തി സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും കഴിയാതെയുമായി.
വള്ളം തകര്‍ന്നപ്പോള്‍ ഉടന്‍ പകരം പുതിയ കടത്ത് വള്ളം നല്‍കാമെന്ന് പഞ്ചായത്ത് ഭരണസമതി തദ്ദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പഞ്ചായത്തിന്റ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആധിവാസികള്‍. അംബൂരി ഗ്രാമപഞ്ചായത്തിലെ പാലക്കടവ് പറത്തികടവ് കടത്തിലും വള്ളം തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇവിടെയും ആദിവാസിവിദ്യാര്‍ത്ഥികളക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
തങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്താന്‍ മറ്റാരുമില്ലാത്തതാണ് പഞ്ചായത്ത് തുടര്‍നടപടി സ്വികരിക്കാത്തതെന്ന് ആദിവാസി ഊരുക്കളില്‍ പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തകരുന്ന വള്ളത്തിന് പകരം പുതിയ വളളം വാങ്ങാന്‍ പഞ്ചായത്തിന് തുക അനുവദിക്കാവുന്നതാണെന്നും അതു ചെയ്യാതെ ദുരിതമാണ് പഞ്ചായത്ത് സമ്മാനിക്കുന്നതെന്നുമാണ് ആരോപണം.
തകര്‍ന്ന വള്ളത്തിന് പകരം പുതിയ വള്ളം അനുവദിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആദിവാസി നേതാക്കള്‍ പഞ്ചായത്തിന് മുന്നറിയിപ്പ് നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here