ഫറോക്കില്‍ നന്നങ്ങാടി കണ്ടെടുത്തു

0
485

ഫറോക്ക്: ഫറോക്കില്‍ നിന്നും നന്നങ്ങാടി കണ്ടെടുത്തു. ഒരു കത്തിയും ഇതിനോട് ചേര്‍ന്ന് കിട്ടിയിട്ടുണ്ട് .ചുറ്റും ധാരാളം നന്നങ്ങാടികള്‍ കണ്ടെത്താനുള്ള സാധ്യതകള്‍ ഉണ്ട്.പ്രാചീന ശിലാ യുഗം മുതല്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചു വെക്കുവാന്‍ വേണ്ടിയായിരുന്നു നന്നങ്ങാടികള്‍ ഉപയോഗിച്ചിട്ടുള്ളത്.കേരളത്തില്‍ കണ്ടെടുത്തിട്ടുള്ള നന്നങ്ങാടികള്‍ക്ക് 2500വര്‍ഷം പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ അഭിപ്രായം .
കളി മണ്ണ് കൊണ്ടുണ്ടാക്കിയ വലിയ കുടങ്ങളാണ് നന്നങ്ങാടി .മൃതദേഹം അതിനകത്താക്കി ആയുധങ്ങളും ,പാത്രങ്ങളും മറ്റും അതിനകത്തു വെച്ച് മുകളില്‍ അടപ്പ് കൊണ്ട്മൂടി മണ്ണിട്ട് മൂടുന്നു .ചില നന്നങ്ങാടികളില്‍ പരേതനോടുള്ള സ്‌നേഹ സൂചകമായി വിലപിടിപ്പുള്ള മറ്റു വസ്തുക്കളും അകത്തു വെക്കുമായിരുന്നു .ഇതുകൊണ്ട് ഇവിടം നിധികള്‍ ഉണ്ടാകാമെന്ന ഒരു വിശ്വാസവുംപഴയ കാലത്ത് ഉണ്ടായിരുന്നു .
ഒരിടത്തു ഒന്ന് മാത്രമായി കാണാറില്ല .മനുഷ്യ വാസം കൂടുതലുള്ള മേഖലകളിലാണ് നന്നങ്ങാടി കള്‍ കണ്ടു വരുന്നത് .കടലും ,പുഴയും ,കാടുകളും ഉള്ള പ്രദേശങ്ങളോട് ചേര്‍ന്നാണ് ഇവ കൂടുതലായി കണ്ടു വരാറുള്ളത്.
1958ല്‍ തൃശൂരിലാണ് ആദ്യമായി ഇത്തരം ശ്മശാനങ്ങള്‍ കണ്ടെടുത്തത് .പിന്നീട് ഇടുക്കി ,പാലക്കാട് ,എടക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള ധാരാളം നന്നങ്ങാടികള്‍ കണ്ടെടുത്തിട്ടുണ്ട് .അയര്‍ലണ്ട് ,റഷ്യ ,ഫ്രാന്‍സ് ,സ്പെയിന്‍ ,ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് ഇവ കണ്ടെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here