തേക്കടിയില്‍ വിനോദസഞ്ചാരിയെ കുരങ്ങ് ആക്രമിച്ചു

0
19

കുമളി: തേക്കടി സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിയെ കുരങ്ങ് കടിച്ചു പരിക്കേല്‍പ്പിച്ചു. മുംബൈ സ്വദേശിനിയായ സ്‌നേഹാ ഗുസറി (50)നാണ് പരിക്കേറ്റത്. ഭര്‍ത്താവ് സന്തോഷ് ഗുസറിനൊപ്പം ബോട്ട് ലാന്‍ഡിങ്ങില്‍ ടിക്കറ്റെടുത്തശേഷം കാത്തുനിന്നപ്പോഴാണ് കുരങ്ങിന്റെ കടിയേറ്റത്.
കൈയില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതി കുരങ്ങ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് പരിക്കേറ്റത്. ഇവരെ വനംവകുപ്പിന്റെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇതിനു മുമ്പ് ഒരു കുട്ടിയെയും രണ്ടു വിദേശികളെയും കുരങ്ങ് ആക്രമിച്ചിരുന്നു. തേക്കടിയില്‍ തുടര്‍ച്ചയായി കുരങ്ങിന്റെ ആക്രമണം നടക്കുമ്പോഴും വനപാലകര്‍ ഇതിനു പരിഹാര നടപടികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here