ഇന്‍കമിംഗിനു മാത്രം മൊബൈല്‍ ഉപയോഗിക്കുന്നവര്‍ വെട്ടിലാകും; ലൈഫ് ലോങ്ങ് വാലിഡിറ്റിയും ചെറിയ ടോക്ക് ടൈമും നിര്‍ത്തലാക്കി

0
111

മലപ്പുറം: പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്റെ ലൈഫ് ലോങ്ങ് വാലിഡിറ്റിയും ചെറിയ ടോക്ക് ടൈമും നിര്‍ത്തലാക്കി. ഐഡിയ, വൊഡാഫോണ്‍, എയര്‍ ടെല്‍ എന്നീ കമ്പനികള്‍ ആണ് പുതിയ നയം നടപ്പില്‍ വരുത്തുന്നത്.
ഇവരുടെ പുതിയ തീരുമാന പ്രകാരം ഒക്ടോബര്‍ 28 മുതല്‍ മൊബൈല്‍ കണക്ഷനുകളുടെ ലൈഫ് ലോങ്ങ് വാലിഡിറ്റി ഇല്ലാതായി. ചെറിയ ടോക്ക് ടൈം റീചാര്‍ജുകള്‍ ആയിരുന്ന 10, 20, 50, 100 എന്നിവയും നിര്‍ത്തലാക്കി. അതായത് എല്ലാ മാസവും റീചാര്‍ജ് ചെയ്തില്ലെങ്കില്‍ സിം ഉപയോഗിക്കാന്‍ കഴിയില്ല. ഇനി പ്ലാനുകള്‍ അനുസരിച്ചു ആയിരിക്കും വാലിഡിറ്റി. കോംബോ റീചാര്‍ജുകള്‍ ആണ് ഉണ്ടാവുക. ഇവയില്‍ 28 ദിവസത്തെ വാലിഡിറ്റി കൂടാതെ ടോക്ക് ടൈമും ഡാറ്റയും ലഭിക്കും. അതേസമയം ടോക്ക് ടൈം കഴിഞ്ഞാല്‍ ടോപ് അപ്പ് ചെയ്തു ഉപയോഗിക്കുന്നതിനെക്കുറിച്ച് ഈ മൊബൈല്‍ കമ്പനികള്‍ മൗനം പാലിക്കുകയാണ്. ലോങ്ങ്വാലിഡിറ്റി ഉള്ളതിനാല്‍ വല്ലപ്പോഴും മാത്രം റീചാര്‍ജ് ചെയ്തിരുന്ന ഉപഭോക്താക്കള്‍ പുതിയ നയം നിലവില്‍ വരുന്നതോടെ വെട്ടിലാകും.
മുമ്പ് മൊബൈല്‍ ഫോണുകളില്‍ ഈ സംവിധാനം തന്നെയായിരുന്നു നിലവിലുണ്ടായിരുന്നത്. റീ ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ സിം കട്ട് ആകുമായിരുന്നു. ജിയോ സിമ്മുകള്‍ മൂന്നു മാസത്തേക്കോ ഒരുമാസത്തേക്കോ റീചാര്‍ജ്ജ് ചെയ്യുന്ന രീതിയാണ് തുടക്കത്തില്‍ തന്നെ സ്വീകരിച്ചത്. പഴയരീതിയിലേക്ക് മാറാന്‍ മറ്റു മൊബൈല്‍ കമ്പനികളെ പ്രേരിപ്പിച്ചത് ഇതാകാം.
എന്നാല്‍ ഇതുസംബന്ധിച്ച് മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
ചിലര്‍ക്ക് മെസ്സേജ് ആയി അറിയിപ്പ് ലഭിക്കുന്നത് നിങ്ങളുടെ നമ്പര്‍ കട്ട് ആവാറായി ഉടനെ റീചാര്‍ജ് ചെയുക എന്നാണ്. റീടൈലറുടെ അടുത്തു ചെല്ലുമ്പോഴാണ് പുതിയ മാറ്റങ്ങള്‍ അറിയുക.
ഇന്‍കംമിങ്ങിനു വേണ്ടി മാത്രംമൊബൈല്‍ ഉപയോഗിക്കുന്നവരെയാണ് ഈ തീരുമാനം ഏറെ ബാധിക്കുക. കൂടുതലും പ്രായമായവര്‍ ആണ് ഇത്തരം ഉപഭോക്താക്കള്‍. അതേസമയം മൂന്നു മാസത്തെ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്‌നമുണ്ടാകില്ല. കോംബോ വാലിഡിറ്റി പ്ലാനുകള്‍ ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്. എയര്‍ടെല്ലിന്റെ ഏറ്റവും കുറവ് ഓഫര്‍ 28 ദിവസത്തേയ്ക്ക് 35 രൂപയുടെ റീചാര്‍ജ് ആണ്. ഇതില്‍ നിങ്ങള്‍ക്ക് 26 രൂപ ടോക്ക് ടൈം ഉം 28 ദിവസം വാലിഡിറ്റിയും ലഭിക്കും. കൂടാതെ ഡാറ്റയും കാള്‍ ചാര്‍ജ് കുറയ്ക്കാനുള്ള ഓഫറും ഉണ്ടാവും.വൊഡാഫോണും ഐഡിയയും 30 രൂപയാണ് ചുരുങ്ങിയ ചാര്‍ജ്ജ് ഈടാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here