കോട്ടയത്ത് നാട്ടാനകളുടെ എണ്ണത്തില്‍ കുറവ്; 103ല്‍ നിന്ന് 64 ആയി

0
3
നാട്ടാനകളുടെ കണക്കെടുപ്പിന്റെ ഭാഗമായി കാരാപ്പുഴയില്‍ ഭാരത് വിശ്വനാഥന്‍ എന്ന ആനയുടെ കൊമ്പിന്റെ അളവ് എടുക്കുന്നു

കോട്ടയം: ജില്ലയില്‍നാട്ടാനകളുടെ കണക്കെടുപ്പു പൂര്‍ത്തിയായി. 103 -ല്‍ നിന്ന് 89 ആയി ചുരുങ്ങി. കഴിഞ്ഞ ദിവസം നടത്തിയ കണക്കെടുപ്പില്‍ ജില്ലയില്‍ 64 ആനകളാണ്. ജില്ലയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് പോയിട്ടുള്ള വ കൂടി ഉള്‍പ്പെടെയാണ് 89. 2 വര്‍ഷത്തിനിടെ 15 ആനകള്‍ അസുഖമൂലം ചരിഞ്ഞു. സാമൂഹിക വനവല്‍കരണ വിഭാഗമാണു നാട്ടാനകളുടെ ഒരുദിവസത്തെ കണക്കെടുപ്പു നടത്തിയത്. മറ്റു ജില്ലകളില്‍ നിന്ന് ഇവിടേക്ക് എത്തിച്ച ആനകളെയും ഉള്‍പ്പെടുത്തി. 89 ആനകളുണ്ടെന്നാണു കണക്ക്. വനംവകുപ്പ്, വെറ്ററിനറി, ഉദ്യോഗസ്ഥരടങ്ങിയ 11 സംഘങ്ങളാണു കണക്കെടുപ്പ് നടത്തിയത്. ഉല്‍സവ പറമ്പുകളിലും ആനകളെ തളച്ചിരിക്കുന്ന പുരയിടത്തിലും ഉദ്യോഗസ്ഥര്‍ എത്തി.

പൊക്കം, നീളം, മൈക്രോചിപ്പിന്റെ വിശദാംശങ്ങള്‍, ഭക്ഷണചികിത്സാ രജിസ്റ്ററുകള്‍, ആരോഗ്യം തുടങ്ങിയവ പരിശോധിച്ചു. ആനകളുടെ പരിശോധനാ ഫലങ്ങള്‍ ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്തിരുന്നു. ജില്ലയില്‍ എത്തിച്ച ഇതര ജില്ലകളിലെ നാട്ടാനകളുടെയും പരിശോധന നടത്തി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണു വിശദമായ വിവരശേഖരണം. നാട്ടാനകളെ സംബന്ധിച്ച വിവരങ്ങള്‍ വനംവകുപ്പിന്റെ കൈവശം ഉണ്ടെങ്കിലും ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
2016 ലെ നാട്ടാനകളുടെ കണക്കെടുപ്പില്‍ ജില്ലയില്‍ 103 എണ്ണത്തിന്റെ വിവരങ്ങളാണ് വനംവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ അത് 89 ആയി കുറഞ്ഞു. ജില്ലയില്‍ ഉണ്ടായിരുന്ന 64 ആനകളുടെ വിവരങ്ങളാണു രേഖപ്പെടുത്തിയത്. ബാക്കിയുള്ളതു പിന്നീട് രേഖപ്പെടുത്തും.
രോഗങ്ങള്‍ മൂലമാണ് ഭൂരിഭാഗം ആനകളും ചരിഞ്ഞതെന്ന് പറയുന്നു. ഇത്രയധികം നാട്ടാനകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ചരിയുന്നതു സംബന്ധിച്ച് വനം വകുപ്പിന് ആശങ്കയുണ്ട്. ചരിയാനുണ്ടായ കാരണങ്ങള്‍ സംബന്ധിച്ച് വിശദഅന്വേഷണം വേണമെന്നാണു ജനകീയ ആവശ്യം.
വൈക്കത്ത് കണക്കെടുപ്പിനായി നിരന്നത് 9 ആനകള്‍ ജില്ലയില്‍ കണക്കെടുപ്പിനായി ഏറ്റവും കൂടുതല്‍ ആനകള്‍ ഒരു സ്ഥലത്തു നിരന്നത് വൈക്കത്താണ്. വൈക്കം ക്ഷേത്ര ഉല്‍സത്തിനായി കൊണ്ടുവന്ന 11 ആനകളില്‍ രണ്ടെണ്ണത്തിനെ ആലപ്പുഴ ജില്ലയില്‍ എത്തിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ബാക്കി ആനകളെ ക്ഷേത്ര വളപ്പിലാണു പരിശോധിച്ചത്.
3 ഉദ്യോഗസ്ഥര്‍ വീതം അടങ്ങിയ 2 സംഘങ്ങളാണു കണക്കെടുപ്പിന് ഉണ്ടായിരുന്നത്. മധുരപ്പുറം കണ്ണന്‍, ഇത്തിത്താനം വിഷ്ണുനാരായണന്‍, തിരുനക്കര ശിവന്‍, തിരുവമ്പാടി അര്‍ജുനന്‍, ഉണ്ണിപ്പിള്ളി ഗണേശന്‍, ഓമല്ലൂര്‍ ഗോവിന്ദന്‍ കുട്ടി , ഉഷശ്രീ ദുര്‍ഗ പ്രസാദ്, നടക്കല്‍ ഉണ്ണികൃഷ്ണന്‍, കൊല്ലം പീച്ചിയില്‍ ശ്രീമുരുകന്‍ തുടങ്ങിയ ആനകളാണ് ഉണ്ടായിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here