ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍; താഴെ ഇനി എന്തു നടന്നാലും പ്രകാശനത് പ്രശ്‌നമല്ല

0
11

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഞാന്‍ പ്രകാശന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തെങ്ങില്‍ കയറി ഇരിക്കുന്ന ഫഹദിന്റെ പോസ്റ്ററാണ് പുറത്തിറക്കിറക്കിയിരിക്കുന്നത്. പ്രകാശനായി ഫഹദ് ഫാസില്‍ എത്തുന്ന ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. സംവിധായകനായ സത്യന്‍ അന്തിക്കാടാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.

താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്നമല്ലെന്നാണ് പോസ്റ്ററിന് സത്യന്‍ അന്തിക്കാട് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഒരു സാധാരണ മലയാളിയുടെ എല്ലാ സ്വഭാവങ്ങളും ഉള്ളയാളായിരിക്കും പ്രകാശന്‍ എന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രണകഥയ്ക്ക് ശേഷം ഫഹദ് സത്യന്‍ അന്തിക്കാടിന് ഒപ്പം ഒന്നിക്കുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക.

ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മാണം.

LEAVE A REPLY

Please enter your comment!
Please enter your name here