ആലുവ: വാഹനാപകടത്തിൽ‌ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണനിവാസിൽ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രൻ(32) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26-ന് ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച് അപകടമുണ്ടായത്. തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം. കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുജിത്ത് ചെറുപ്പത്തിൽ തന്നെ ഭരതനാട്യം, കർണാട്ടിക് സംഗീതം എന്നിവ അഭ്യസിച്ചിരുന്നു. ദുബായിൽ ജനിച്ച സുജിത്ത് ഏഴു വർഷത്തോളം ഒരു അമേരിക്കൻ മൾട്ടി നാഷനൽ കമ്പനിയിൽ ജോലി ചെയ്തിന് ശേഷമാണ് സിനിമയിൽ എത്തിയത്. 2018ലാണ് കിനാവളിയിൽ അഭിനയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here