കളിയാക്കിയതിന്റെ വൈരാഗ്യത്തില്‍ ആക്രമണം : പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ

0
9

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് മണ്ണാറത്താഴം സ്വദേശി മടത്തിവീട്ടില്‍ മോഹനന്റെ മകന്‍ രഞ്ജിത്തിനെ(28) കളിയാക്കിയിതിലുള്ള മുന്‍വൈരാഗ്യത്തില്‍ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 3 വര്‍ഷം കഠിന തടവും പതിനായിരം രൂപ വീതം പിഴയും അഡീഷനല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു.പുല്ലൂറ്റ് കാവില്‍കടവ് സ്വദേശികളായ എടക്കൂട്ടത്തില്‍ വീട്ടില്‍ ആഷിഫ്(23), ഉള്ളിശ്ശേരി വീട്ടില്‍ റാഷീദ്(21), പോണത്ത് വീട്ടില്‍ പ്രിന്‍സ്(28), പുല്ലൂറ്റ് സ്വദേശി വല്ലത്തറ വീട്ടില്‍ അഖില്‍(24) കാവില്‍കടവ്‌സ്വദേശി കൊള്ളിക്കത്തറ വീട്ടില്‍ അന്‍സാബ്(24) എന്നിവരെയാണ് ശിക്ഷിച്ചത്.2014 ഫെബ്രുവരി 27ന് കുന്നത്ത് തൃക്കോവില്‍ ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് സുഹൃത്തായ അജീഷിനൊപ്പം ബൈക്കില്‍ വരുന്നതിനിടെ ബൈക്ക് തടഞ്ഞ് നിര്‍ത്തി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ എസ.്‌ഐയായിരുന്നപി.കെ.പത്മരാജനാണ് കേസ് അന്വേഷിച്ചത്. കേസില്‍ പ്രൊസിക്യൂഷന്‍ 8 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പി.ജെ.ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി,എബിന്‍ ഗോപുരാന്‍, അല്‍ജോ പി.ആന്റണി, വി.എസ്.ദിനല്‍ എന്നിവര്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here