ഒരു വാഴയില്‍ മൂന്നു കുലകള്‍; റോബസ്റ്റ കൗതുകക്കാഴ്ചയാകുന്നു

0
56

കട്ടപ്പന: കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു ചുവട്ടിലൂണ്ടാകുന്ന വാഴയില്‍ കുലക്കുന്നത് മൂന്നു കുലകള്‍.. കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നും. വലിയതോവാള കിഴക്കേല്‍ തോമസിന്റ വീട്ടിലാണ് ഈ അത്ഭുത പ്രതിഭാസം.. റോബസ്റ്റയാണു കൗതുക്കാഴ്ചയൊരുക്കുന്നത്.

മൂന്നു കുലകള്‍ക്കുപുറമെ ഒരു കുലയില്‍ ആറ് കുടപ്പനും ഉണ്ടാകും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇത്തരത്തിലാണ് ഇവിടെ വാഴക്കുലകള്‍ ഉണ്ടാകുന്നത്. ആദ്യം തോമസ് ഇത് വല്യ കാര്യമായി എടുത്തില്ലാ.. എന്നാല്‍ തുടര്‍ച്ചയായി ഇങ്ങനെ കുലക്കാന്‍ തുടങ്ങിയതോടെ തോമസിനെയും കുടുംബത്തെയും സംഭവം വിസ്മയിപ്പിച്ചു. മൂന്നു കുലകള്‍ക്കും വലുപ്പ വിത്യാസമോ കേടുപാടുകളോ ഇല്ലെന്നും പാകമായി വിളവെടുക്കാറുണ്ടെന്നും ഉടമ പറയുന്നു. തൂക്കക്കുറവുമില്ല. കൗതുകക്കാഴ്ച പുറത്തറിഞ്ഞതോടെ സമീപവാസികളും മറ്റും കാണാനെത്തുന്നതും പതിവായി. പലേടത്തും ഒരു വാഴയില്‍ ഒന്നില്‍ കൂടുതല്‍ കുലകളുണ്ടാകാറുണ്ടെങ്കിലും പാരമ്പര്യം എന്നതുപോലെ ഇത്തരം സംഭവം കേട്ടറിവില്ലെന്നു നാട്ടുകാരും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here