മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന് തൃശൂരിന്റെ അന്ത്യാഞ്ജലി

0
4

തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന് തൃശൂരിന്റെ അന്ത്യാഞ്ജലി. ന്യുമോണിയ ബാധയെ തുടര്‍ന്ന് തിങ്കളാഴ്ച്ച രാത്രിയായിരുന്നു സി.എന്‍.ബാലകൃഷ്ണന്റെ മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്നലെ ഭൗതികശരീരം കൊണ്ടുവരവെ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതുദര്‍ശനത്തിന്വച്ചു. ചാലക്കുടിയിലും ആമ്പല്ലൂരിലും അവിണിശേരിയിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനായി എത്തിക്കുകയായിരുന്നു. സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട നൂറുകണക്കിന് പേരാണ് പ്രിയ നേതാവിന് യാത്രാമൊഴി നേരാനെത്തിയത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, മുന്‍ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സംസ്ഥാന സര്‍ക്കാരിനെ പ്രതിനീധികരിച്ച് ജില്ലാ കളക്ടര്‍ ടി.വി അനുപമ,
മുന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍, മുന്‍ മന്ത്രിമാരായ ടി.എച്ച് മുസ്തഫ, കെ.പി വിശ്വനാഥന്‍, പി. ശങ്കരന്‍, മുന്‍ നിയമസഭാസ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, എം.എല്‍.എമാരായ കെ.സി ജോസഫ്, പി.ടി തോമസ്, വി.ഡി സതീശന്‍, അടൂര്‍ പ്രകാശ്, അനില്‍ അക്കര, അനവര്‍ സാദത്ത്, ഹൈബി ഈഡന്‍, വി.ടി ബല്‍റാം, ഷാഫി പറമ്പില്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here