ഗൃഹനാഥനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

0
11

അന്തിക്കാട്: കുന്നത്തങ്ങാടി സേവന റോഡില്‍ വീട്ടുകാരെ ഓട്ടോയിലെത്തിയ ആള്‍ ആക്രമിക്കുകയും ഗൃഹനാഥനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സമീപവാസിയായ ഓട്ടോ ഡ്രൈവറെ അന്തിക്കാട് എസ്.ഐ. സൂരജും സംഘവും അറസ്റ്റ് ചെയ്തു.
പരിസരവാസിയായ ചിറമ്മല്‍ ബൈജുവാണ് (45) പിടിയിലായത്. കുന്നത്തങ്ങാടി സ്റ്റാന്റിലെ ഓട്ടോ െ്രെഡവറാണ്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെ സേവന റോഡിലുള്ള പൂപ്പാടി ലാസറിന്റെ മകന്‍ സെബിയ്ക്കാണ് (59) ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ ബൈജുവിനെ റിമാന്റ് ചെയ്തതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here