ഒടിയന്റെ പോസ്റ്റര്‍ വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍; കടുത്തവിമര്‍ശനവുമായി ആരാധകര്‍

0
10

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ നൂറു കോടി ക്ലബില്‍ കടക്കുമെന്ന സൂചനകള്‍ നല്‍കി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി ആരോപിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോനുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. എല്ലാം ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീര്‍ക്കുകയാണെന്നുമാണ് സംവിധായകന്‍ ശ്രീകുമാര്‍ മോനോന്റെ പ്രതികരണം.

ഒടിയന്റെ പോസ്റ്റര്‍ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയം. ആരങ്കിലും കാണുന്നുണ്ടോ എന്ന ഭയത്തോടെ റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന ഒടിയന്റെ വലിയ പോസ്റ്റര്‍ വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

‘ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ ഉള്ളില്‍ ഉള്ള പേടി ഉണ്ടല്ലോ അതാണ് മോഹന്‍ലാല്‍’ എന്ന തലക്കെട്ടോടെ ഫാന്‍സ് പേജുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ കടുത്തവിമര്‍ശനങ്ങളാണ് മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍മീഡിയായിലൂടെ നടത്തുന്നത്.

https://youtu.be/wnf3xsI-UI-aQ

LEAVE A REPLY

Please enter your comment!
Please enter your name here