പ്രളയ ദുരന്തത്തിന്റെ ഓര്‍മചിത്രങ്ങളുമായി ഇടുക്കി ജില്ലാ ബാങ്കിന്റെ കലണ്ടര്‍

0
19

നെടുങ്കണ്ടം : ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ 2019 -ലെ കലണ്ടര്‍ ആകര്‍ഷകമാകുന്നു.കാലം മറക്കാത്ത നന്മയുടെ മുഖങ്ങള്‍, പ്രളയത്തിന്റെ ഓര്‍മ്മകള്‍ ഇവയൊക്കെയാണ് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ കലണ്ടറില്‍ കാണാന്‍ സാധിക്കുന്നത്. തിയതികള്‍ക്കൊപ്പം കേരളീയരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ് ഇതിലെ ഓരോ മുഖങ്ങളും. അതിനാല്‍ തിയതികള്‍ക്കു നല്‍കുന്ന പ്രാധാന്യം ഈ മുഖങ്ങള്‍ക്കും നല്‍കണം നാം. ഇവ മറന്നു തുടങ്ങിയെങ്കില്‍ മറക്കരുതെന്ന ഓര്‍മ്മുപ്പെടുത്തലുകളാണ് ഈ ചിത്രങ്ങള്‍. കേരളത്തിലുടനീളം നടന്ന രക്ഷാപ്രവര്‍ത്തനനങ്ങളുടെയും ദുരന്ത ചിത്രവും ചേര്‍ത്താണ് മനോഹരമായ ഡിസൈനില്‍ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ജനുവരി മുതല്‍ ഓരോ മാസവും അച്ചടിച്ചിരിക്കുന്ന പേജില്‍ കടലിന്റെ മക്കളുടെ രക്ഷാപ്രവര്‍ത്തനം, സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തുന്നത് ഉള്‍പ്പെടെ ചിത്രങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.മനുഷ്യന്‍ മറന്നു തുടങ്ങിയ ദുരന്തത്തിന്റെ മുഖത്തിനപ്പുറം ഒരിക്കിലും മറക്കാനാവാത്ത നന്മയുടെ മുഖങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയ, മത തീവ്രവാദം തലയ്ക്കു പിടിക്കുമ്പോള്‍ ഭിത്തിയിലേയ്ക്കു നോക്കിയാല്‍ മതി. അപ്പോള്‍ ഓര്‍മ്മ വരും, മനുഷ്യത്വം എന്താണെന്നു മനസ്സിലാവും. മലയാളത്തിന്റെ നന്മയോടൊപ്പം എന്ന ടാഗ് ലൈനോടെ പ്രളയ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ചില ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലം ഓര്‍മ്മകള്‍ക്ക് മങ്ങലേല്‍പ്പിക്കുമ്പോള്‍, മറക്കാന്‍ പാടില്ലാത്ത നന്മയുടെ മുഖങ്ങളാണ് ഇവയോരോന്നും. കഴിഞ്ഞ കാലങ്ങളിലെ ദുരിതവും കഷ്ടപ്പാടുകളും ഓര്‍മപ്പെടുത്താനുള്ള ചിന്തയില്‍നിന്നാണ് ഈ കലണ്ടറിന്റെ സൃഷ്ടിയെന്നു ജില്ലാ ബാങ്ക് സെക്രട്ടറി എ.ആര്‍. രാജേഷ് പറഞ്ഞു.

ജില്ലാ സഹകരണ ബാങ്കിന്റെ കലണ്ടരിനെ അനുമോദിച്ച് ട്രോളര്‍മാരും സോഷ്യല്‍ മീഡിയയില്‍ സജീവമായി. പത്ര മുത്തശ്ശിമാര്‍ ഐഡിസിബി പകര്‍ന്ന രീതിയെ ഓര്‍മ്മിയ്ക്കണമെന്ന് ട്രോളര്‍മാര്‍ കുറിയ്ക്കുന്നു. ജില്ലയിലെ ട്രോള്‍ ഗ്രൂപ്പുകള്‍ക്കൊപ്പം സംസ്ഥാനത്തെ പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളിലും കലണ്ടര്‍ ഇടംനേടി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here