കൊരട്ടി പഞ്ചായത്തില്‍ പ്രസിഡന്റിനെ പുറത്താക്കാന്‍ യൂ.ഡി.എഫിനും വൈസ് പ്രസിഡന്റിനെ പുറത്താക്കാന്‍എല്‍.ഡി.എഫിനും ബി.ജെ.പിയുടെ വോട്ട്

0
15

ചാലക്കുടി: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ന്ന് കൊരട്ടിയില്‍ എല്‍ഡിഎഫ് ഭരണത്തില്‍ നിന്നും പുറത്തായി. എല്‍ഡിഎഫിനും യുഡിഎഫിനും ഒമ്പതുവീതവും ബിജെപിക്ക് ഒന്നും പഞ്ചായത്ത് അംഗങ്ങളാണുള്ളത്.
രാവിലെ 10ന് നടന്ന അവിശ്വാസ പ്രമേയത്തില്‍ 9 യുഡിഎഫ് അംഗവും ബിജെപി അംഗം ബിന്ദു സത്യപാലനാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്.അവിശ്വാസം പാസായി പ്രസിഡന്റ് കുമാരി ബാലന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
മൂന്ന് വര്‍ഷമായി ഭരണം നടത്തിയിരുന്ന എല്‍ഡിഎഫ് ഭരണമാണ് അവിശ്വാസത്തിലൂടെ പുറത്തായത്. ശബരിമല വിഷയത്തില്‍ മാര്‍ക്സ്റ്റ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ഇതെന്ന് ബിജെപി പറഞ്ഞു. അഴിമതിയും പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥതയും ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.
പൊലൂഷന്‍ പ്രശ്‌നങ്ങള്‍ ഏറെയുള്ള കൊരട്ടി പഞ്ചായത്തില്‍ ആരംഭിച്ച റെഡിമിക്‌സ് യൂണിറ്റിന് അനുവാദം കൊടുത്തു,
നിരവധി പുറമ്പോക്ക് ഭൂമയുള്ള കൊരട്ടി പഞ്ചായത്തില്‍ ഹോമിയോ ആശുപത്രി ആരംഭിക്കാന്‍ 30 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്താനായില്ല,
100 ശതമാനം ഫണ്ട് ചെലവഴിക്കാതെ ചെലവഴിച്ചെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചു, ബിവറേജ് അനുവദിച്ചതില്‍ 40 ലക്ഷം രൂപ അഡ്വാന്‍സും 36000 രൂപ പ്രതിമാസ വാടകയും പിരിച്ചെടുക്കാന്‍ തയ്യായില്ല, പഞ്ചായത്ത് ഫണ്ട് ചെലവാക്കുന്നതില്‍ പഞ്ചായത്ത് കമ്മിറ്റിയിലോ ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നുള്ള അനുമതിയോ വാങ്ങാതെ പ്രവൃത്തി പൂര്‍ത്തിയാക്കി അഴിമതി നടത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യുഡിഫ് അംഗങ്ങള്‍ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത്.

വൈസ് പ്രസിഡന്റും പുറത്ത്

കൊരട്ടി പഞ്ചായത്തില്‍ യു.ഡി.എഫിലെ വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. ജയ്‌നി ജോഷിക്കാണ് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സ്ഥാനം നഷട്‌പ്പെട്ടത്. ബി.ജെ.പി അംഗം പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. രാവിലെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ബി.ജെ.പി.
അംഗം പിന്തുണച്ചപ്പോള്‍ എല്‍.ഡി.എഫിലെ പ്രസിഡന്റ് കുമാരി ബാലന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here