അട്ടപ്പാടിയില്‍ ഗോത്രസമൂഹത്തിന് ആയിരം വീടുകള്‍; മുന്നൂറെണ്ണം പൂര്‍ത്തിയായി: എച്ച്.ആര്‍.ഡി.എസ് ഭവന പദ്ധതിയിലൂടെ

0
13

എ. മണികണ്ഠന്‍

അട്ടപ്പാടി: അട്ടപ്പാടിയിലെ ഗോത്ര സമൂഹത്തിന് കയറിക്കിടക്കാന്‍ ഒരു കൂര എന്ന സ്വപ്‌നം എച്ച്.ആര്‍.ഡി.എസിലൂടെ സാധ്യമാകുന്നു. 1000 വീടുകളാണ് ഗോത്ര സമൂഹത്തിനായി വിഭാവനം ചെയ്തിട്ടുളളത്. അതില്‍ 300 വീടുകളുടെ പണി പൂര്‍ത്തിയായി. ഒരു വീടിനായി വരുന്ന ചിലവ് നാല് ലക്ഷമാണ്.
ജനുവരി മാസത്തില്‍ താക്കോല്‍ ദാനം നടത്തുവനാണ് തീരുമാനിച്ചിരിക്കുന്നത്. വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക മാത്രമല്ല പത്ത് വര്‍ഷത്തിനിടയ്ക്ക് വീടിനു സംഭവിക്കാവുന്ന കേടുപാടുകള്‍ തീര്‍ത്തു നല്‍കുന്നതിനും പദ്ധതി ആസൂത്രണം ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്.
വായനാട്ടിലെ ഗോത്ര സമൂഹത്തിനായി 140 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി വിജയകരമായ പദ്ധതിയാണ് അട്ടപ്പാടിയിലെ ഗോത്ര മേഖലയിലേക്കും എച്ച്. ആര്‍. ഡി. എസ് വ്യാപിപ്പിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ 192 ഊരുകളിലും പദ്ധതിയുടെ നടത്തിപ്പിനായി വിവരശേഖരണം നടത്തി കഴിഞ്ഞു.
ചുവപ്പു നാടയിലെ നൂലമാലകള്‍ ഒട്ടുമില്ലാതെ ഗുണഭോക്താവിനെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ ലളിതമാണ്. വീട് ആവശ്യപ്പെട്ട് എത്തുന്ന ഗോത്ര സമൂഹത്തിലെ വ്യക്തിക്ക് ആവശ്യമായ പ്രമാണങ്ങള്‍ അപേക്ഷയും വീട് വെയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ അവകാശിയാണെന്ന് തെളിയിക്കുന്നതിനുളള ഒരു സമ്മതപത്രവും.
അടുത്ത ദിവസം തന്നെ വീടിന്റെ പണി തുടങ്ങിവെയ്ക്കുന്നു. ഭൂകമ്പങ്ങളെ അതിജീവിക്കുന്ന ഈ വീടിന്റെ നിര്‍മ്മാണത്തിന് പന്ത്രണ്ട് ദിവസങ്ങള്‍ മാത്രമാണ് വേണ്ടിവരുന്നത്. പരിസ്ഥിതിയെ പരമവധി ചൂക്ഷണം ചെയ്യാതെയാണ് വീടുകളുടെ നിര്‍മ്മാണം. ഫൈബര്‍ സിമന്റ് പാനലുകള്‍ ഉപയോഗിച്ചുളള പ്രീഫാബ്രിക്കേറ്റഡ് വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്.
അട്ടപ്പാടിപോലുളള മേഖലയിലേക്ക് വീട് നിര്‍മ്മാണത്തിന് മണലും, കരിങ്കല്ലും മറ്റുളള പ്രദേശങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി വിശേഷമാണ് നിലവിലുളളത്. അതുകൊണ്ട് തന്നെ തദ്ദേശസ്ഥാപനങ്ങള്‍ അനുവദിച്ചു നല്‍കിയ വീടുകളുടെ നിര്‍മ്മാണം മന്ദഗതിയിലാണ്. ഭാരിച്ച ചിലവും കണക്കിലെടുത്താല്‍ വീടുകളുടെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഐ.എച്ച്.ആര്‍.ഡി.എസ് പദ്ധതിയുടെ വരവോടെ പുതിയൊരു പ്രതിക്ഷയിലാണ് ഗോത്ര സമൂഹം. സ്ഥാപകനും, സെക്രട്ടറിയുമായ അജിത്ത് ക്യഷ്ണന്‍ ഗോത്ര മേഖലയുടെ വികസനം ലക്ഷ്യമാക്കി കൂടുതല്‍ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുളളത്. ആദിവാസികളുടെ തരിശുനിലങ്ങള്‍ ഔഷധ തോട്ടങ്ങളാക്കാനുളള പ്രാരംഭ നടപടികള്‍ പുരോഗിമിക്കുകയാണ്. രണ്ട് കിടപ്പുമുറികളും, ഹാളും, അടുക്കളയും, ടോയ്‌ലറ്റും, സിറ്റൗട്ടും അടങ്ങുന്ന വീടകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. സദ്ഗ്രഹ ആദിവാസി ഗോത്രഭവന പദ്ധതിയിലൂടെ 5000 വീടകളാണ് അട്ടപ്പാടിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. വിവിധ കോര്‍പ്പറേറ്റ് കമ്പനികളുടെ സി.എസ്.ആര്‍.ഫണ്ടും, വിദേശ രാജ്യങ്ങളിലെ ധനസഹായമാണ് എച്ച്.ആര്‍.ഡി.എസിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗോത്രമേഖലയുടെ വികസനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് അധിക്യതര്‍ വ്യക്തമാക്കി. ഗോത്ര സമൂഹത്തിലെ ഭവനരഹിതര്‍ക്ക് സ്വപ്‌ന സാക്ഷാത്ക്കരണത്തിന് ഏതാനം മാസങ്ങളുടെ ദൂരമെയുളളു സ്വപ്‌നം പൂവണിയാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here