തമിഴ്‌നാട്ടില്‍ ശര്‍ക്കര നിര്‍മാണശാലകളില്‍ നിന്നും 8000 കിലോ മായംചേര്‍ത്ത ശര്‍ക്കര പിടിച്ചെടുത്തു; നിറം ലഭിക്കുന്നതിനു സൂപ്പര്‍ ഫോസ്‌ഫേറ്റ്

0
4
കടപ്പനല്ലൂരില്‍ ഭക്ഷ്യസുരക്ഷ വിഭാഗം പിടികൂടിയ ശര്‍ക്കര.

മറയൂര്‍: ശര്‍ക്കരക്കും അച്ചുവെല്ലത്തിനും വെള്ള നിറം ലഭിക്കുന്നതിനായി സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്ന രാസവസ്തു ചേര്‍ക്കുന്നു. തമിഴ്‌നാട്ടിലെ ശര്‍ക്കരനിര്‍മാണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 8000 കിലോ ശര്‍ക്കര പിടിച്ചെടുത്തത്. 19 കേന്ദ്രങ്ങളില്‍നിന്നാണ് ശര്‍ക്കര പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈറോഡ് ഭക്ഷ്യസുരക്ഷ വിഭാഗം മേധാവി കലൈവാണിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘം നടത്തിയ പരിശോധനയിലാണ് മായം ചേര്‍ത്ത ശര്‍ക്കര പിടികൂടിയത്. തമിഴ്‌നാട്ടിലെ പ്രധാന ശര്‍ക്കര നിര്‍മാണ കേന്ദ്രങ്ങളായ ഉമാറെഡ്ഡിയൂര്‍, ഭവാനി, സൊട്ടയല്ലൂര്‍,ആനന്ദപാളയം, സുന്ദരപാളയം, കടപ്പനല്ലൂര്‍, കുതിരക്കല്‍മേട് എന്നിങ്ങനെയുള്ള 19 ശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ശര്‍ക്കര പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here