കുന്ദമംഗലം വീണ്ടും വോളിബോള്‍ ആരവത്തിലേക്ക്

0
10
കുന്ദമംഗലം സ്റ്റേഡിയം

കുന്ദമംഗലം: പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കുന്ദമംഗലം വീണ്ടും വോളിബോള്‍ ആരവത്തിലേക്ക്. സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പ് വെള്ളിയാഴ്ച മുതല്‍ 29 വരെ കുന്ദമംഗലത്ത് നടക്കുമ്പോള്‍ നഷ്ടപ്പെട്ട വോളി പ്രതാപം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്റ്റേഡിയത്തില്‍ നടക്കുന്ന വോളി ചാമ്പ്യന്‍ഷിപ്പ് നെഞ്ചേറ്റാനുള്ള അവസാന ഒരുക്കത്തിലാണ് കുന്ദമംഗലം.

ഇത് മൂന്നാം തവണയാണ് കുന്ദമംഗലം സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ആതിഥേയത്വം വഹിക്കുന്നത്. 1998ലും 2005 ലുമാണ് കുന്ദമംഗലത്ത് സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത്. മേഖലതല മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്ത 6 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ജനുവരി 11ന് ചെന്നയില്‍ നടക്കുന്ന ദേശീയ വോളി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കളിക്കാരെ ഈ ചാമ്പ്യന്‍ഷിപ്പിലൂടെ തെരഞ്ഞെടുക്കുക. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ലീഗ് കംനോക്കൗട്ട് അടിസ്ഥാനത്തിലായാണ് ഇരുവിഭാഗത്തിലും മത്സരം നടക്കുക. ലീഗ് മത്സരത്തിനു ശേഷം ഇരുവിഭാഗത്തില്‍ നിന്നും നാലു ടീമുകള്‍ക്ക് നോക്കൗട്ടിലേക്ക് യോഗ്യത ലഭിക്കും. ഓരോ ഗ്രൂപ്പിലും ആദ്യ സ്ഥാനത്തെത്തുന്ന രണ്ടു ടീമുകളുമാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുക പുരുഷ വിഭാഗത്തില്‍ കോഴിക്കോട,് മലപ്പുരറം, എറണാകുളം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം എന്നീ ടീമുകളും വനിത വിഭാഗത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം ,ഇടുക്കി എന്നീ ടീമുകളാണ് കുന്ദമംഗലത്ത് പോരാട്ടത്തിനിറങ്ങുന്നത്.

2005 ല്‍ കുന്ദമംഗലത്ത് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ എറണാകുളത്തിനോട് പരാജയപ്പെട്ട കോഴിക്കോട് പുരുഷ താരങ്ങളെ അണിനിരത്തിയാണ് പോരാട്ടത്തിനിറങ്ങുന്നത്. കോഴിക്കോടിന് വേണ്ടി പാറ്റേണ്‍ താരങ്ങളായ അര്‍ജുന്‍ കെ.എസ്, അഖില്‍, ഹര്‍ഷാദ് എന്നിവരും ഇത്തവണ മേഖല മത്സരത്തില്‍ സിന്ദൂര്‍ കുന്ദമംഗലത്തിന് വേണ്ടി കലിച്ച ഇന്ത്യന്‍ താരങ്ങളായ രതീഷ്, സംസ്ഥാന താരങ്ങളായ അഫീല്‍, ജിത്തു, രാകേഷ്, കഴിഞ്ഞ തവണ കോഴിക്കോട് നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കപ്പ് നേടിക്കൊടുത്തതില്‍ പ്രധാനപങ്ക് വഹിച്ച താരവും പ്രോ വോളിയില്‍ ഏറ്റവും കൂടിയ തുക ലേലത്തില്‍ പോയ താരവുമായ ലിബറോ രതീഷ്, ഇന്ത്യന്‍ താരം അസീസ്, സായി താരം അല്‍ത്താഫ് എന്നിവരും അകമ്പടിയോടെയാണ് കോഴിക്കോട് മത്സരത്തിനിറങ്ങുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here