തുടര്‍ചികിത്സയ്ക്ക് യുവാവ് സഹായം തേടുന്നു

0
14

ആര്യനാട് : ബൈക്ക അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് തുടര്‍ചികിത്സയ്ക്ക് പണമില്ലാതെ സുമനസുകളുടെ സഹായം തേടുന്നു. തൊളിക്കോട് , മന്നൂര്‍ക്കോണം, ഒഴിവെറിഞ്ഞമൂല, സുനില്‍ ഭവനില്‍ ശ്രീകുമാര്‍, ബേബി ദമ്പതികളുടെ മകന്‍ അജിത് (33) ആണ് ചികിത്സാ സഹായം തേടുന്നത്. അച്ഛനും അമ്മയും ഭാര്യയും എട്ടും, അഞ്ചും വയസുള്ള രണ്ടു മക്കളും അടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിലെ ഏക ആശ്രയമാണ് അജിത്. ഡിസംബര്‍ 10ന് ടാങ്കര്‍ ലോറിയില്‍ ഹെല്‍പ്പര്‍ ആയി ജോലി നോക്കിയിരുന്ന അജിത് ബൈക്കില്‍ വരുന്നതിനിടെ നെടുമങ്ങാട് കരിപ്പൂര് മുഖവൂ റിന് സമീപവച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, എസ്.പി ഫോര്‍ട്ട് ആശുപത്രിയിലും ചികിത്സയിലായിരുന്ന അജിത്തിനെ മേജര്‍ സര്‍ജറിക്കായി എറണാകുളം നോര്‍ത്ത് സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുമായാണ് അജിത്തിന് രണ്ടു സര്‍ജറി കഴിഞ്ഞു. പഴയ രീതിയില്‍ എഴുന്നേറ്റ് നടക്കണമെങ്കില്‍ ഇനിയും സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുവരെ ഏഴ് ലക്ഷത്തിലധികം രൂപ ചിലവാക്കി. ഇനിയും ചികിത്സ തുടരണമെങ്കില്‍ പത്തു ലക്ഷത്തോളം രൂപ ഇനിയും വേണ്ടിവരും. തുടര്‍ചികിത്സയ്ക്ക് എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് കുടുംബം. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് ഭാര്യയുടെ പേരില്‍ നെടുമങ്ങാട് ഐ.ഒ.ബി ബാങ്കില്‍ അകൗണ്ട് തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് :സ്മിത, ബാങ്ക് :ഐ.ഒ.ബി ബ്രാഞ്ച് :നെടുമങ്ങാട്,അക്കൗണ്ട് നമ്പര്‍:314301000002022.
IFSC Code :IOBA0003143 ഫോണ്‍ :+919744346921

LEAVE A REPLY

Please enter your comment!
Please enter your name here