മലയാളം പാഠാവലി ഇന്റെര്‍നെറ്റില്‍

0
103

തിരുവനന്തപുരം: മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങള്‍ ശാസ്ത്രീയമായ തയാറാക്കി പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്സിന്റെ പ്രാരംഭഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി. മലയാളം മിഷന്‍ – മലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിന്റെ ആദ്യ ഘട്ടമാണ് തയ്യാറായിരിക്കുന്നത്. മലയാളഭാഷയിലെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്ന ഏക ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുംകൂടിയാണിത്.മലയാളം തീരെയറിയാത്ത പഠിതാവിനുപോലും വീട്ടിലിരുന്നുതന്നെ പഠിക്കാവുന്ന രീതിയില്‍ തയാറാക്കുന്ന കോഴ്സ് തികച്ചും സൗജന്യമാണ്. മലയാളഭാഷാജ്ഞാനം വിവിധ തലത്തിലുള്ള, വിവിധ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന, വിവിധ പ്രായത്തിലെ പഠിതാക്കളെ എങ്ങനെ മലയാളഭാഷ പഠിപ്പിക്കാം എന്ന പ്രശ്നത്തിന് പരിഹാരമായാണ് ഇത്തരം ഒരു പദ്ധതിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. ഡിജിറ്റല്‍ ഭാഷാപഠനത്തിലെ പുതിയ ചുവടുവയ്പ്പിന്റെ ഉദ്ഘാടനം സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here