പഴയ എ.ടി.എം കാര്‍ഡിന് ഒരാഴ്ച മാത്രം ആയുസ്

0
5

മുംബൈ: 2019 ജനുവരി ഒന്നുമുതല്‍ മാഗ്‌നറ്റിക്ക് സ്ട്രിപ്പ് എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പകരം യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്, വിസ (ഇം.എം.വി) ചിപ്പുള്ള പിന്‍ അധിഷ്ഠിത എ.ടി.എം കാര്‍ഡുകള്‍ പണമിടപാടിന് ഉപയോഗിക്കാം.

നിലവിലുള്ള മാഗ്‌നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോടകംതന്നെ നിരവധി ബാങ്കുകള്‍ പഴയ എ.ടി.എം കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള പുതിയ കാര്‍ഡുകള്‍ നല്‍കിയിട്ടുമുണ്ട്.
രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷിതമായ ചിപ്പ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഉപഭോക്താവിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രൊസസര്‍ ചിപ്പാണ് ഇത്തരം കാര്‍ഡുകളില്‍ അടങ്ങിയിരിക്കുന്നത്.

എസ്ബിഐ ഉപയോക്താക്കളില്‍ ഇതുവരെ മാഗ്‌നറ്റിക്ക് കാര്‍ഡ് മാറ്റാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കാര്‍ഡ് മാറ്റാം. അതിനായി onlinesbi.com എന്ന സൈറ്റില്‍ കയറി ലോഗിന്‍ ചെയ്ത് ഇ- സര്‍വീസ് ടാബില്‍ ‘ATM card services’തിരഞ്ഞെടുക്കുക. ഇവിടെ എ.ടി.എം കാര്‍ഡ് മാറ്റാനുള്ള ഓപ്ഷന്‍ ലഭ്യമാണ് ഇത് സെലക്ട് ചെയ്താല്‍ റജിസറ്റര്‍ ചെയ്ത വിലാസത്തില്‍ പുതിയ എ.ടി.എം കാര്‍ഡ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here