പാചകം ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

0
9

കഴക്കൂട്ടം: ഇതര സംംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുുത്തേറ്റ് മരിച്ചു.കഠിനംകുളം പഞ്ചായത്ത് ഓഫീസിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നവാടക വീട്ടില്‍ ഞായറാഴ്ച്ച രാത്രി ആയിരുന്നു’ സംഭവം ഒറീസ സ്വദേശിയായ ബിപിന്‍ മഹാപത്ര (38) ആണ് കുത്തേറ്റ് മരിച്ചത് കൂടെ താമസിക്കുന്ന ഒറീസ സ്വദേശി ബെലിയ നയിക്കിന്റെ കുത്തേറ്റാണ് ബിപിന്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം ബെലിയ നായിക് നാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. എട്ടുപേരടങ്ങുന്ന സംഘമാണ് വീട്ടില്‍ താമസം ഓരോ ദിവസം ഓരോ തൊഴിലാളികള്‍ക്കാണ് ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ചുമതല. സംഭവദിവസം പാചകം ചെയ്യാന്‍ വൈകിയെന്നാരോപിച്ച് ബിപിന്‍ ,ബെലിയായുമായി വാക്കുതര്‍ക്കമുണ്ടായി. വാക്കു തര്‍ക്കത്തിനിടയില്‍ ബിപിന്‍ ബെലിയയുടെ ചെകിട്ടത്ത് അടിച്ചു.ഇതിന്റെ വൈരാഗ്യത്തില്‍ സവാള മുറിച്ച് കൊണ്ടിരുന്ന കത്തി കൊണ്ട് ബെലിയ നായിക് ബിപിന്റെ വയറ്റിലും നെഞ്ചിലുമായി നാല് കുത്ത് കുത്തിയെന്ന് കൂടെ താമസിക്കുന്നവര്‍ പൊലീസിനോട് പറഞ്ഞു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

സമീപത്തെ ഫ്‌ളാറ്റുകളിലെ നിര്‍മ്മാണ തൊഴിലാളികളാണിവര്‍. ഫോറന്‍സിക് വിദഗ്ധര്‍ സംഭവം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തി. ബിപിന്റെ അടുത്ത ബന്ധു തൊട്ടടുത്ത സ്ഥലത്ത് താമസമുണ്ടായിരുന്നു. അയാളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം ഇന്നലെ മെഡിക്കല്‍കോളേജില്‍ ഇന്‍ക്വസ്റ്റ് നടത്തി .പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃദദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ 50000 ത്തോളം രൂപയാകും ഇതിന് നിവര്‍ത്തിയില്ലാത്തതിനാല്‍ രണ്ടുദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം ശാന്തികവാടത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനം. പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

എന്നാല്‍ സംഭവം നടന്ന ഉടന്‍ തന്നെ പ്രതി ഒളിവില്‍ പോയി. റെയില്‍വേ സ്‌റ്റേഷനിലും പരിസരത്തുള്ള മറ്റു ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകളിലും പോലീസ് രാത്രിതന്നെ പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടുവാന്‍ കഴിഞില്ല .റോഡ് മാര്‍ഗ്ഗം രക്ഷപ്പെട്ടതാവാമെന്നാണ് പോലീസ് പറയുന്നത് പ്രതിയെ പിടികൂടാനുള്ള എല്ലാ നടപടിയും സ്വീകരിച്ചതായി കഴക്കൂട്ടം ഇന്‍സ്‌പെക്ടര്‍ എസ് വൈ സുരേഷ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here