ആരോഗ്യത്തിനും അഴകിനും മാമ്പഴം ഉത്തമം

    0
    210

    ബിനു എം.പിളള
    നേമം: മലയാളികളുടെ ഇടയില്‍ മാമ്പഴത്തിന് പ്രിയമേറി വരികയാണ്. വെറ്റമിന്‍ എ-യു ടെയും വെറ്റമിന്‍ സി-യുടെയും കലവറയാണ് മാമ്പഴം. മ
    നുഷ്യന് പ്രകൃതി അനുഗ്രഹിച്ച് നല്‍കിയിട്ടുളള ഒരൊന്നാന്തരം ടോണിക്കും മറ്റൊന്നുമല്ല. മാന്‍ഗിഫെറ ഇന്‍ഡിക്കാ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ഫലവൃക്ഷം അനക്കാര്‍ഡിയാസിയേ എന്ന സസ്യ കുടുംബത്തിലെ അംഗമാണ്. ആയൂര്‍വേദ വിധി പ്രകാരം രക്തദോഷം , കഫം , പിത്തം എന്നിവയെ മാമ്പഴം ശമിപ്പിക്കുകയും നിറവും ശരീരബലവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശരീര പുഷ്ടിക്കും വിശപ്പുണ്ടാകുന്നതിനും മാമ്പഴം അത്യുത്തമം എന്നാണ് വിദഗ്ധ അഭിപ്രായം.
    മൂത്രാശയത്തിലേയും കിഡ്‌നിയിലെയും കല്ലുകള്‍ അലിയിക്കുന്നതിനും ഒരു ഗ്ലാസ് മാമ്പഴത്തില്‍ അതേ അളവില്‍ കാരറ്റ് നീരും ഒരൗണ്‍സ് തേനും ചേര്‍ത്ത് സംയോജിപ്പിച്ച് തുടര്‍ച്ചയായി കഴിച്ചാല്‍ മതിയാകും. മാമ്പഴം തുടര്‍ച്ചയായി കഴിച്ചാല്‍ വിവിധ തരത്തിലുളള അള്‍സറുകളും വയറ്റില്‍ കാന്‍സറും ഉണ്ടാകില്ല എന്നാണ് പരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്.

    രക്തസമ്മര്‍ദ്ദത്തിനും മാങ്ങാ നീര് ഉത്തമമാണ്. നാടന്‍ മാങ്ങകള്‍ പിഴിഞ്ഞ് നീരെടുത്ത് ലേശം ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് പഴമക്കാരുടെ ഇഷ്ട പാനീയമായിരുന്നു.
    ദിനം പ്രതി ഒരു കഷ്ണം മാങ്ങാത്തൊലി ചവച്ച് കൊണ്ടിരുന്നാല്‍ മോണവേദന , വായ്‌നാറ്റം , മോണയില്‍ നിന്നുളള രക്ത സ്രാവം എന്നിവ മാറിക്കിട്ടുന്നതിന് ഉത്തമമാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് മാമ്പഴം തുടര്‍ച്ചയായി കഴിക്കുന്നത് ഉത്തമമല്ല. വെറ്റമിനുകളുടെയും ഉര്‍ജ്ജത്തിന്റെയും കലവറയാണ് മാമ്പഴം.
    മാങ്ങയുടെ തൊലിയില്‍ ടാനിന്‍ , വിറ്റാമിന്‍-സി എന്നിവ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിന്റെ എഴുപത്തി അഞ്ച് ശതമാനവും ഭക്ഷ്യ യോഗ്യമാണ് എന്നാണ് ശാസ്ത്രീയമായ വെളിപ്പെടുത്തല്‍. മലയാളികളുടെ ഇടയില്‍ നാടന്‍ ഇനത്തില്‍പ്പെട്ട കോട്ടുകോണം മാമ്പഴത്തിനാണ് ഏറെ പ്രിയം. ഇന്ന് വിപണികളില്‍ ലഭ്യമാകുന്ന മാമ്പഴങ്ങളില്‍ ഗണ്യമായ തോതില്‍ വിഷാംശം കണ്ടു വരുന്നു എന്നതാണ് ജനങ്ങളുടെ ഇടയിലുണ്ടാകുന്ന വലിയ ആശങ്ക. മാങ്ങ പഴുപ്പിക്കുന്നതിന് കാര്‍ബേഡ് ഗണ്യമായി ഉപയോഗിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്രകാരം പഴുപ്പിച്ചെടുത്ത മാമ്പഴം നാം കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് ഇടയാകുന്നു. നാട്ടിന്‍ പുറങ്ങളില്‍ നമുക്ക് യദേഷ്ടം ലഭിക്കുന്ന ഇത്രത്തോളം ഗുണ മേന്മയുളള മാമ്പഴത്തെ കിംഗ് ഓഫ് ഫ്രൂട്ട്‌സ് എന്നു വിളിക്കുന്നതില്‍ തര ക്കേടില്ല എന്നു തന്നെ പറയാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here