പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു

0
17

ആര്യനാട്: ഉഴമലയ്ക്കലില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചു. ഉഴമലയ്ക്കല്‍ മുക്കോലക്കല്‍ മരങ്ങാട് ഷിജു ഭവനില്‍ സൗമ്യ ഷിജു ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകള്‍ ക്രിസ്റ്റിനയെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. കുളിപ്പിക്കാനായി കുഞ്ഞിനെ വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ കിടത്തിയ ശേഷം അമ്മ വീടിനുള്ളില്‍ കയറുന്നതിനിടെയാണ് നായയുടെ ആക്രമണം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തുമ്പോഴേക്കും ചുണ്ടിലും, കവിളിലും, കഴുത്തിലും, കാലിലും നായ യുടെ കടിയേറ്റിരുന്നു. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസത്തിനിടെ ഇവരുടെ ആറു ആടുകളെ തെരുവ് നായ കടിച്ചു കൊന്നിരുന്നു.പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്നു നിരവധി തവണ ഗ്രാമ പഞ്ചായത്ത് അധികൃതരോട് പരാതികള്‍ പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നു നാട്ടുകാര്‍ പറയുന്നു. മാലിന്യ ഭക്ഷിക്കാന്‍ തെരുവ് നായ്ക്കള്‍ ഇവിടെ കൂട്ടത്തോടെ എത്താറുണ്ട് എന്നും വളര്‍ത്തു മൃഗങ്ങളെ ഇവ കടിച്ചുകൊന്നതായും നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here