കോഴിക്കോട് കമ്മീഷണര്‍ക്കെതിരെ പൊലീസുകാരന്റെ ഫേസ് ബുക്ക് പോസ്റ്റ്: അച്ചടക്കലംഘനമുണ്ടായെന്നു അന്വേഷണറിപ്പോര്‍ട്ട്

0
6

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് സിറ്റിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ വീഴ്ച വിവാഹമായതിനു തൊട്ടുപിന്നാലെ ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് സിവില്‍ പോലീസുകാരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് കണ്ടെത്തല്‍. സര്‍വീസിലിരിക്കെ പോലീസുദ്യോഗസ്ഥന്‍ ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത് വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ.സ്റ്റീഫനാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.അന്വേഷണറിപ്പോര്‍ട്ട് ക്രൈംബാഞ്ച് എസ്പി പി.ബി രാജീവിന് സമര്‍പ്പിച്ചു. കമ്മീഷണര്‍ക്കെതിരെയുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് എഡിജിപി എസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റിട്ട സിവില്‍ പോലീസുദ്യോഗസ്ഥനില്‍ നിന്ന് ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അച്ചടക്കലംഘനമുണ്ടായെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതിനുപുറമെ ഫേസ്ബുക്ക് പോസ്റ്റും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹര്‍ത്താല്‍ ദിനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ് കാളിരാജ് ഹമേഷ്‌കുമാറിന്റെ നടപടികളെ വിമര്‍ശിച്ചുകൊണ്ട് ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിട്ട നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. പോലീസുകാരുടെ ജീവന്‍ മറന്നുള്ള കൃത്യനിര്‍വഹണവും ഐപിഎസ് റാങ്കുള്ള ഉദ്യോഗസ്ഥന്റെ കൃത്യവിലോപവും വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ് കമ്മീഷണറെ വിമര്‍ശിച്ചതിന്റെ പേരില്‍ അച്ചടക്കനടപടിയുണ്ടാവമെന്നറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടേ പോലീസുകാര്‍ മുഴുവന്‍ അപമാനിതരാകേണ്ടതില്ല എന്നുറച്ച ബോധ്യമുള്ളതുകൊണ്ട് എഴുതുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. പോസ്റ്റിട്ടതിനു പിന്നാലെ കമ്മീഷണറെ കോഴിക്കോടു നിന്ന് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവും ആഭ്യന്തരവകുപ്പ് പുറത്തിറക്കി. ഇത് ഏറെ ചര്‍ച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here